വാടകക്കെടുത്ത ഫ്ലാറ്റ്​ മൂന്ന്​ ലക്ഷത്തിന്​ പാട്ടത്തിന്​ നൽകി; രണ്ടുപേര്‍ക്കെതിരെ കേസ്​

കാസർകോട്: വാടകക്കെടുത്ത ഫ്ലാറ്റുകൾ സ്വന്തമെന്ന് ധരിപ്പിച്ച് പാട്ടത്തിന് നല്‍കിയതിന് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മേല്‍പ്പറമ്പ് ഷഫീഖ് മന്‍സിലിലെ എം.എ. മുഹമ്മദ് കുഞ്ഞിയുടെ (73) പരാതിയില്‍ മുളിയാര്‍ കോലാച്ചിയടുക്കത്തെ അബ്ദുല്‍ഗഫൂര്‍ (40), തളങ്കരയിലെ മുഹമ്മദ് ഷാനവാസ് (38) എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. മുഹമ്മദ്കുഞ്ഞിയുടെയും ഭാര്യാസഹോദര​െൻറയും ഉടമസ്ഥതയില്‍ വിദ്യാനഗര്‍ സിവില്‍സ്റ്റേഷന് സമീപമുള്ള അപ്പാർട്മ​െൻറിലെ രണ്ട് ഫ്ലാറ്റുകളാണ് ഉടമയറിയാതെ വാടകക്കെടുത്തവർ മൂന്ന്ലക്ഷം രൂപവാങ്ങി പാട്ടത്തിന് നൽകിയത്. 2015 ജനുവരി 22, മാര്‍ച്ച് അഞ്ച് തീയതികളിലാണ് ഫ്ലാറ്റുകൾ എഗ്രിമ​െൻറ്പ്രകാരം അബ്ദുല്‍ഗഫൂര്‍, ഷാനവാസ് എന്നിവർക്ക് മാസവാടകക്ക് നല്‍കിയത്. ഇവർ ഇത് സ്വന്തമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തളങ്കര സ്വദേശികളായ മറ്റു രണ്ടുപേര്‍ക്ക് പാട്ടത്തിന് നൽകി വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.