ഇ. അഹമ്മദ്​ അവാർഡ്​ ദാനം

കണ്ണൂർ: ജില്ലയിലെ മുസ്ലിം അനാഥാലയങ്ങളിൽനിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുള്ള ഇ. അഹമ്മദ് അവാർഡ്ദാനച്ചടങ്ങ് കണ്ണൂർ കക്കാട് ഒാർഫേനജിൽ നടത്താൻ മുസ്ലിം ഒാർഫനേജ് കോഒാഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. അഹമ്മദ്ഹാജി, ഷമീമ ഇസ്ലാഹിയ, പി.വി. യൂനുസ്, വി.സി. മുഹമ്മദ് ഇഖ്ബാൽ, കെ.വി. മുഹമ്മദ്കുഞ്ഞി ഹാജി, ഇഖ്ബാൽ മംഗലശ്ശേരി, കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എച്ച്. മൊയ്തുഹാജി സ്വാഗതവും കെ.എൻ. അബ്ദുസ്സത്താർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.