ആൾക്കൂട്ടക്കൊല: ജുഡീഷ്യൽ അന്വേഷണം വേണം –എം.​െഎ. ഷാനവാസ്​ എം.പി​

ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.െഎ. ഷാനവാസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ആൾക്കൂട്ട അതിക്രമം തടയാൻ വ്യക്തമായ നിയമനിർമാണം വേണം. ദലിത്, മുസ്ലിം ജനവിഭാഗങ്ങൾ അസാധാരണമായ ജീവഭയത്തിലാണ് കഴിയുന്നത്. തങ്ങൾ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തോടെയാണ് ആൾക്കൂട്ട കൊലപാതകങ്ങളുടെ സൂത്രധാരന്മാർ കരുനീക്കം നടത്തുന്നതെന്നും ഷാനവാസ് പറഞ്ഞു. നിയമ സംവിധാനത്തിലെ ന്യൂനത പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.