ശ്രീകണ്ഠപുരം: കാലപ്പഴക്കംചെന്ന കെട്ടിടം കനത്തമഴയിൽ നിലംപൊത്തി. ശ്രീകണ്ഠപുരം-പയ്യാവൂർ റോഡരികിൽ സെൻട്രൽ ജങ്ഷനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് വ്യാഴാഴ്ച വൈകീട്ടോടെ നിലംപതിച്ചത്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. നൂറ്റാണ്ടോളം പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ ഈ ഭാഗത്തുണ്ട്. മുൻ വർഷങ്ങളിലെല്ലാം മഴക്കാലത്ത് ഇത്തരം കെട്ടിടങ്ങൾ തകർന്നുവീണ് നിരവധിപേർക്ക് പരിേക്കറ്റിരുന്നു. എന്നിട്ടും, ദ്രവിച്ചുവീഴാറായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടിയില്ലാത്തതാണ് ദുരന്തം ആവർത്തിക്കാനിടയാക്കിയത്. തകർന്ന കെട്ടിടത്തിെൻറ ഇരുഭാഗത്തും കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി യാത്രക്കാരും വാഹനങ്ങളും പോകുന്ന റോഡരികിലായിരുന്നു ഇൗ കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.