പയ്യന്നൂരിൽ അഞ്ചു സ്ഥാപനങ്ങളിൽ കവർച്ച

പയ്യന്നൂർ: നഗരത്തിലെ അഞ്ചു സ്ഥാപനങ്ങളിൽ ബുധനാഴ്ച രാത്രി കവർച്ച. മെയിൻ റോഡിലെ കടകൾ കുത്തിത്തുറന്നാണ് കവർച്ചനടത്തിയത്. ടൗണിലെ വാച്ചുകട, ഭവ്യ സ്റ്റുഡിയോ, മേനക വസ്ത്രാലയം, സമീപത്തെ ജ്യോതിഷാലയം, പെരുമ്പ മെയിൻ റോഡിലെ എസ്.പി സ്റ്റോർ എന്നിവയിലാണ് കവർച്ച നടന്നത്. കവർച്ചക്ക് ഉപയോഗിച്ച നാലു കമ്പിപ്പാരകൾ കെട്ടിടത്തിനു സമീപത്തെ ഷെഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയവരാണ് വാതിൽ കുത്തിത്തുറന്നനിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജ്യോതിഷാലയത്തി​െൻറ മേശ തകർത്ത് 300 രൂപ കവർന്നു. സ്റ്റുഡിയോയുടെ അലമാര തകർത്തനിലയിലാണ്. എസ്.പി സ്റ്റോറിൽനിന്ന് 1000 രൂപ കവർന്നു. പ്രതികളുടെ ദൃശ്യം നിരീക്ഷണക്കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിേൻറതെന്നു കരുതുന്ന കാവിമുണ്ടും താക്കോൽക്കൂട്ടവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.