കണ്ടങ്കാളി ഓയിൽ ഡിപ്പോ: പാരിസ്ഥിതിക ആഘാതപഠനം നടത്തണം

പയ്യന്നൂർ:- കേന്ദ്രസർക്കാറി​െൻറ പൊതുമേഖല സ്ഥാപനങ്ങളായ എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവക്ക് ഓയിൽ ഡിപ്പോ കണ്ടങ്കാളിയിൽ സ്ഥാപിക്കുന്നതി​െൻറ മുന്നോടിയായി പാരിസ്ഥിതിക ആഘാതപഠനം നടത്തുകയും ജനങ്ങളുടെ ആശങ്കകൾ അധികൃതർ പരിഹരിക്കുകയും ചെയ്യണമെന്ന് സി. കൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. പയ്യന്നൂർ റൂറൽ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. ശശി വട്ടക്കൊവ്വൽ, ടി.ഐ. മധുസൂദനൻ, ഡി.കെ. ഗോപിനാഥൻ, കെ.പി. ജ്യോതി, കെ.വി. ബാബു, വി.കെ.പി. ഇസ്മയിൽ, പി. ജയൻ, ടി.സി.വി. ബാലകൃഷ്ണൻ, എ.വി. തമ്പാൻ, ഇഖ്ബാൽ പോപുലർ, ടി.പി. സുനിൽകുമാർ, ജി.ഡി. നായർ, കെ. രാഘവൻ, പി.വി. കുഞ്ഞപ്പൻ, എം. പ്രദീപൻ, എം. രാമകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.