തായത്തെരു അടിപ്പാതയിൽ ചതിക്കുഴികൾ

കണ്ണൂർ സിറ്റി: സിറ്റിയുടെ വികസനത്തിന് വിലങ്ങുതടിയായി മാറിയ തായത്തെരു റെയിൽേവ അടിപ്പാതയിലെ കുഴികൾ വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. കണ്ണൂർ നഗരസഭയായിരുന്ന കാലത്തുതന്നെ പ്രദേശത്തി​െൻറ വികസനങ്ങൾക്ക് ഇൗ അടിപ്പാത തടസ്സമായിരുന്നു. രാവിലെയും വൈകീട്ടും ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായാണ് നാട്ടുകാരുടെ പരാതി. വാഹനങ്ങൾ കട്ടിങ്ങിനുള്ളിൽ കുടുങ്ങുന്നതും പതിവാണ്. ഒരു ചെറു വാഹനത്തിന് കഷ്ടിച്ചുപോകാൻ കഴിയുന്ന ഈ പാതയിൽ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെയുള്ളവ അപകടത്തിൽപെടുന്നതും നിത്യസംഭവമായി. ആവശ്യമായ വീതി ഇല്ലാത്തതിനാൽ ഇരുവശങ്ങളിൽനിന്നും ഒരേസമയം രണ്ടു വാഹനങ്ങൾ എത്തിയാൽ ഒരു വാഹനം പിന്നോട്ടെടുത്താൽ മാത്രമേ മറുസൈഡിൽ നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കൂ. ചിലർ പിന്നോെട്ടടുക്കാൻ തയാറാകാത്തത് ഇവിടെ ഗതാഗതം തടസ്സപ്പെടാനും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റത്തിനും കാരണമാകുന്നു. കെട്ടിക്കിടക്കുന്ന മലിനവെള്ളം ഇരുചക്രവാഹനയാത്രികരുടെ ദേഹത്ത് പതിക്കുന്നതും ഇതിലൂടെയുള്ള യാത്ര ദുരിതമാക്കുന്നു. പാതയുടെ വീതികൂട്ടാൻപോലും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. കുഴികൾ നികത്താനെങ്കിലും അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.