മാഹിക്കടുത്ത്​ ചരക്ക് ട്രെയിനി​െൻറ ബോഗികൾ വേർപെട്ടു

ന്യൂ മാഹി: കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിനി​െൻറ ബോഗികൾ വേർപെട്ടതിനെ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരിക്കും മാഹിക്കുമിടയിൽ ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം ഏടന്നൂരിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. എൻജിൻ ഉൾപ്പെടെയുള്ള ഏഴു ബോഗികൾ ഏറെ മുന്നിലെത്തിയപ്പോഴാണ് പത്തോളം ബോഗികൾ വേർപെട്ടതായി അറിയുന്നത്. ഒരു മണിക്കൂറിനകം ബോഗികൾ ഘടിപ്പിച്ച് 10 മണിയോടെ ട്രെയിൻ പുറപ്പെട്ടു. കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിൽ ഈ സമയത്ത് അധികം ട്രെയിനുകളില്ലാത്തത് പ്രശ്നം ലഘൂകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.