ചുഴലി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; യു.ഡി.എഫ് പത്രിക നൽകിയില്ല

ശ്രീകണ്ഠപുരം: സി.പി.എം നിയന്ത്രണത്തിലുള്ള ചുഴലി സർവിസ് സഹകരണ ബാങ്കിൽ 20ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫുകാർ പത്രിക നൽകാനെത്തിയില്ല. ഇതോടെ ഇടതിന് എതിരില്ലാജയം ഉറപ്പായി. കഴിഞ്ഞ ദിവസമായിരുന്നു പത്രിക നൽകേണ്ട അവസാന ദിവസം. പതിനൊന്നംഗ ഡയറക്ടർ ബോർഡ് ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. സി.പി.എം നേതൃത്വത്തിൽ എം.എം. പ്രേജാഷ്, വി. മുകുന്ദൻ മാസ്റ്റർ, ടി.വി. ലക്ഷ്മണൻ, എം. ജനാർദനൻ, പി. ജമാൽ, ലാലി അഗസ്റ്റിൻ, കെ.എം. ഷൈനി, പി. സുരേന്ദ്രൻ, കെ. വിലാസിനി, പി.ഒ. മധുസൂദനൻ, പി.വി. സുരേഷ് എന്നിവരാണ് പത്രിക സമർപ്പിച്ചത്. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. യു.ഡി.എഫ് പ്രവർത്തകർ പത്രിക നൽകാത്തതിനാൽ എൽ.ഡി.എഫ് ഭരണസമിതി തന്നെ ബാങ്ക്ഭരണം തുടർന്നും ൈകയാളും. എം.എം. പ്രജോഷിനെ പ്രസിഡൻറായി തെരഞ്ഞെടുക്കും. നിലവിൽ സി.പി.എമ്മിലെ പി.പി.വി. പ്രഭാകരനാണ് ബാങ്ക് പ്രസിഡൻറ്. 1956ൽ രൂപവത്കരിച്ച ചുഴലി സഹകരണ ബാങ്ക് രണ്ട് തവണ യു.ഡി.എഫ് ഭരിച്ചതൊഴിച്ചാൽ മറ്റെല്ലാക്കാലവും എൽ.ഡി.എഫാണ് ഭരിച്ചത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ സി.പി.എം - കോൺഗ്രസ് ഏറ്റുമുട്ടലും വിവാദങ്ങളും പതിവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.