കണ്ണൂർ: മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പിന് ആവശ്യമായ പോളിങ് സാധനങ്ങൾ ആഗസ്റ്റ് ഏഴിന് വിതരണം ചെയ്യുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വിതരണവും പോളിങ് അവസാനിച്ചശേഷം തിരികെവാങ്ങുന്നതും. സാധനങ്ങളുടെ വിതരണത്തിനും തിരികെവാങ്ങലിനും ഏഴു പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്നനിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പോളിങ് ആവശ്യത്തിനുള്ള ഫോറം, രജിസ്റ്റർ, സ്റ്റേഷനറി, മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവ ഓരോ പോളിങ് സ്റ്റേഷനും വേണ്ടി പ്രത്യേകം പാക്ക് ചെയ്താണ് വിതരണകേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഇലക്േട്രാണിക് വോട്ടുയന്ത്രത്തിൽ കാൻഡിഡേറ്റ് സെറ്റിങ് നാളെ പൂർത്തിയാക്കും. അതിനുശേഷം അവ വരണാധികാരികളുടെ മേൽനോട്ടത്തിൽ വിതരണകേന്ദ്രത്തിലെ സ്േട്രാങ് റൂമുകളിലാകും സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.