സ്വാശ്രയ മെഡിക്കൽ; സമുദായ സീറ്റുകളിലെ ​പ്രവേശന ഉത്തരവി​െൻറ കരട്​ തയാറായി

സ്വാശ്രയ മെഡിക്കൽ; സമുദായ സീറ്റുകളിലെ പ്രവേശന ഉത്തരവി​െൻറ കരട് തയാറായി * മുസ്ലിം സമുദായത്തിന് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് മാത്രം മതിയാകും * ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും തിരുവനന്തപുരം: ന്യൂനപക്ഷ മാനേജ്മ​െൻറുകൾക്ക് കീഴിലുള്ള സ്വാശ്രയ മെഡിക്കൽ/ഡ​െൻറൽ കോളജുകളിലെ സാമുദായിക സീറ്റുകളിലെ പ്രവേശനത്തിന് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവി​െൻറ കരട് തയാറായി. അന്തിമ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങിയേക്കും. മുസ്ലിം സമുദായത്തിൽനിന്നുള്ളവർക്ക് സമുദായം തെളിയിക്കാൻ റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്ക് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ഇവരുടെ സഭ തെളിയിക്കാൻ ബന്ധപ്പെട്ട സഭ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് വേണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. ഇക്കാര്യം ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ ഉത്തരവ് ഇറങ്ങുക. നേരത്തെ മുസ്ലിം സമുദായത്തിലെ സംഘടനകൾക്കും മഹല്ല് ഖാദിമാർക്കും രേഖ നൽകാൻ അനുമതി നൽകി ഉത്തരവിറക്കിയത് വിവാദമായിരുന്നു. മതസംഘടനകളെ മുസ്ലിം സമുദായത്തിലെ ഉപവിഭാഗങ്ങളായി പരിഗണിച്ച് വിവിധ കോളജുകളിൽ സീറ്റ് നീക്കിവെച്ചത് വിമർശനവിധേയമായതോടെ, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു. അപാകത തിരുത്തി പുതിയ ഉത്തരവിറക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. പുതുക്കിയ ഉത്തരവി​െൻറ കരടാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ക്രിസ്ത്യൻ വിഭാഗത്തിലെ വിവിധ സഭകൾ നടത്തുന്ന കോളജുകളിൽ ബന്ധപ്പെട്ട സഭക്ക് കീഴിലുള്ള വിദ്യാർഥികൾക്ക് സമുദായ സീറ്റിൽ സംവരണം ഉണ്ട്. സമുദായ സർട്ടിഫിക്കറ്റ് റവന്യൂ അധികാരികൾ നൽകുമെങ്കിലും സഭ തെളിയിക്കാൻ സഭ അധികാരികൾ തന്നെ സർട്ടിഫിക്കറ്റ് നൽകേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഉത്തരവ് ഇറങ്ങുന്നതോടെ വ്യക്തമാകും. ഉത്തരവ് ഇറക്കുന്നതിലെ നിയമപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച മന്ത്രിതല യോഗവും ചേർന്നിരുന്നു. നിയമമന്ത്രി എ.കെ. ബാലൻ, മന്ത്രി കെ.കെ. ശൈലജ, നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.