പ​രാ​തി​ക​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​ന്​മു​ൻ​ഗ​ണ​ന -–വ​നി​ത ക​മീ​ഷ​ൻ

കണ്ണൂർ: പരാതികൾ ചർച്ചകളിലൂടെയും കൗൺസലിങ്ങിലൂടെയും ഒത്തുതീർപ്പിലെത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് വനിത കമീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. സ്വത്ത്തർക്കം, വഴിത്തർക്കം, സർവിസ് കാര്യങ്ങൾ, മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും സംരക്ഷിക്കാത്ത വിഷയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമീഷൻ മുമ്പാകെ ലഭിക്കുന്നവയിൽ കൂടുതൽ. ചെറിയ കാര്യങ്ങൾക്കുേപാലും പരാതിയുമായി എത്തുകയാണ്. എന്നാൽ, ഇവ നീട്ടിക്കൊണ്ടുപോകാതെ പെെട്ടന്ന് പരിഹരിക്കാനാണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. സിറ്റിങ്ങിൽ 40 പരാതികൾ പരിഗണിച്ചു. അഞ്ച് പരാതികൾ കമീഷെൻറ ഫുൾബെഞ്ച് പരിഗണനക്ക് വിട്ടു. 10 എണ്ണം തീർപ്പാക്കി. ബാക്കി പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയ ആറ് പരാതികൾ ലഭിച്ചു. കണ്ണൂരിലെ രണ്ട് കരാേട്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരുടെ കുടുംബാംഗങ്ങൾ ഫേസ്ബുക് വഴി നടത്തിവന്ന ആരോപണപ്രത്യാരോപണങ്ങൾ അവസാനിപ്പിക്കാമെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ നടത്തിയ ചർച്ചയിൽ ഇരുവിഭാഗവും സമ്മതിച്ചതായി കമീഷൻ അറിയിച്ചു. തന്നെയും മകനെയും ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് കാണിച്ച് ചുഴലി സ്വദേശിയായ സ്ത്രീ നൽകിയ പരാതിയിൽ ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ ചർച്ചയിൽ തുടർന്ന് ഒന്നിച്ചുജീവിക്കാമെന്ന് സമ്മതിച്ചതിനാൽ കേസ് ഒത്തുതീർപ്പാക്കി. 80 പവൻ സ്വർണം ഉൾപ്പെടെ തങ്ങൾക്കുള്ള സ്വത്തെല്ലാം നൽകി വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് എടക്കാട് സ്വദേശിയായ അമ്മ നൽകിയ പരാതിയിൽ ഹാജരായ ഭർത്താവിെൻറ പിതാവ്, മകൾക്ക് താൽപര്യമില്ലാത്തതിനാലാണ് അമ്മയെ കാണാതിരിക്കുന്നതെന്ന് കമീഷൻ മുമ്പാകെ മൊഴിനൽകി. എന്നാൽ, മകൾ നേരിട്ട് വന്ന് ഇക്കാര്യം അറിയിക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. മകൾ കുഞ്ഞിന് ജന്മം നൽകിയിട്ടുപോലും തന്നെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് അമ്മയുടെ പരാതി. കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്തെ വാടകക്ക് നൽകിയ വീട് ഉടൻ ഒഴിഞ്ഞ് നൽകാമെന്ന വാഗ്ദാനം നാല് മാസമായിട്ടും പാലിക്കുന്നില്ലെന്നു കാണിച്ച് ശ്രീകല ഹൗസിൽ ഇന്ദിര നൽകിയ പരാതിയിൽ എതിർകക്ഷികൾ ഹാജരാവാത്തതിനെ തുടർന്ന് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ആഫ്രിക്കയിൽനിന്നെത്തിയ പ്രായമായ അമ്മക്ക് താമസിക്കാനാണ് നിലവിൽ ഒരു ഓഫിസായി പ്രവർത്തിക്കുന്ന തങ്ങളുടെ വീട് തിരികെ ചോദിച്ചതെന്നും കമീഷെൻറ കഴിഞ്ഞ സിറ്റിങ്ങിലുൾപ്പെടെ വാടകക്കാരൻ നൽകിയ വാക്ക് പാലിച്ചില്ലെന്നും പരാതിക്കാരിയുടെ മകൾ കമീഷൻ മുമ്പാകെ മൊഴിനൽകി. അഡ്വ. പി. വിമലകുമാരി, അഡ്വ. ടി. പ്രജിത്ത്, വനിത െപാലീസ് ഉദ്യോഗസ്ഥരായ പി. റീന, സി.കെ. സീന എന്നിവരും സിറ്റിങ്ങിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.