ഡി.​വൈ.​എ​ഫ്.​​െഎ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം: അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം

പാപ്പിനിേശ്ശരി: കീച്ചേരി പാലോട്ടുകാവ് വിഷുവിളക്ക് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആകാശ് കണ്ണന് (20) വെട്ടേറ്റ സംഭവത്തിൽ െപാലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി 10ന് ശേഷം കീച്ചേരിയിലാണ് ആകാശിനുനേരേ ആക്രമണമുണ്ടായത്. ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. കഴുത്തിനുനേരെയുള്ള വെട്ടുതടുത്തപ്പോള്‍ കൈക്ക് മുറിവേൽക്കുകയായിരുന്നു. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി െപാലീസ് കേന്ദ്രങ്ങൾ പറഞ്ഞു. സൈബർ സെല്ലിെൻറ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായി വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അരോളി, കീച്ചേരി ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ്, ബി.ജെ.പി സംഘമാണെന്ന് സി.പി.എം ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് കീച്ചേരിയിൽ പ്രതിഷേധ പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.