യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വി​നെ ആ​ക്ര​മി​ച്ച കേസ്: മൂ​ന്ന്​ ബി.ജെ.പി പ്രവർത്തകർ റി​മാ​ൻ​ഡി​ൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം സെക്രട്ടറി കെ. മുനീസിെന ആക്രമിച്ച സംഭവത്തിൽ പിടിയിലായ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. ബി.ജെ.പി പ്രവർത്തകരായ പുല്ലൂപ്പി സ്വദേശി വി.വി. അശ്വിൻ(20), കണ്ണാടിപ്പറമ്പ് തെരു സ്വദേശി എ.എം. രൂപേഷ് (23), പുല്ലൂപ്പി സ്വദേശി കെ. സജിത്ത്(20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ ഉച്ചക്കുശേഷം കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ 16ന് രാത്രി 10 മണിയോടെയാണ് കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ മുനീസ് ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച് എട്ട് ബൈക്കുകളിലായെത്തിയ പതിനഞ്ചിലധികം വരുന്ന സംഘം ബസ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന മുനീസിനെ വലിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഇരുമ്പുദണ്ഡ് ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണത്തിൽ ഒരു കൈ ഒടിയുകയും തലക്ക് പരിേക്കൽക്കുകയും കാൽമുട്ടിന് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് മയ്യിൽ എസ്.െഎ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.