രാ​മ​ന്ത​ളി മാ​ലി​ന്യ​വി​രു​ദ്ധ സ​മ​രം: അ​നി​ശ്ചി​ത​കാ​ല​സ​മ​രം 54ാം ദി​വ​സം: യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​ന്ന് ഉ​പ​വ​സി​ക്കും

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻറിനെതിരെ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 54ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്ന് സമരപ്പന്തലിൽ ഉപവസിക്കും. രാവിലെ ഒമ്പതിന് നിയോജകമണ്ഡലം പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാമന്തളി സെൻട്രലിൽനിന്ന് സമരപ്പന്തലിലേക്ക് അനുഭാവപ്രകടനം നടത്തും. സമരപ്പന്തലിൽ വിനീത് കാവുങ്കാലിെൻറ നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. നിരാഹാരസമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് മുതിർന്ന സമരനായിക കെ.പി. കുഞ്ഞിപാർവതി അമ്മ അനുഭാവ ഉപവാസം നടത്തി. കെ.പി.സി. നാരായണ പൊതുവാൾ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.