​െഡ​ങ്കി​പ്പ​നി നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ െഡങ്കിപ്പനി നിയന്ത്രണവിധേയമായെന്നും എല്ലാ ആശുപത്രിയിലും രോഗികളുണ്ടെങ്കിലും പുതിയരോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മട്ടന്നൂര്‍ മേഖലയില്‍ നിരവധി പനിബാധിതരുണ്ടെങ്കിലും 119 പേരാണ് വിവിധ ആശുപത്രികളില്‍ െഡങ്കി ബാധിതരായുള്ളത്. ഇതിൽ 88 പേര്‍ മട്ടന്നൂര്‍ നഗരസഭയിലുള്ളവരും 19 പേര്‍ ഇരിട്ടി നഗരസഭാ പ്രദേശത്തുള്ളവരും 12 പേര്‍ സമീപ പഞ്ചായത്തുകളില്‍ ഉള്ളവരുമാണ്. കൂടുതല്‍പേര്‍ക്ക് പനി ബാധിച്ച മേഖലകള്‍ ജില്ല ആരോഗ്യവിഭാഗം പരിശോധന നടത്തി. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡി.എം.ഒ കെ. നാരായണ നായിക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, ഡി.എസ്.ഒ ഡോ. എം.കെ. ഷാജു, ആരോഗ്യവകുപ്പ് ടെക്‌നിക്കല്‍ അസി. സുനില്‍ദത്ത്, മലേറിയ ഓഫിസര്‍ ഡോ. ഷിനില, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഷമ, വൈസ് ചെയര്‍പേഴ്‌സൻ കെ. ശോഭന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എൻ. സത്യേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു. ഹോമിയോ, അലോപ്പതി, ആയുര്‍വേദ ചികിത്സകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ആരോഗ്യവകുപ്പ് സജീവമാക്കി. ഹോമിയോ മെഡിക്കല്‍ ക്യാമ്പ് പാലോട്ടുപള്ളിയില്‍ ആരംഭിച്ചു. മട്ടന്നൂര്‍ ഗവ. ആശുപത്രി, സ്വകാര്യ ആശുപത്രികൾ, ജില്ല ആശുപത്രി, എ.കെ.ജി ആശുപത്രി, പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് മേഖലയിലെ െഡങ്കിപ്പനി ബാധിതരുള്ളത്. അടച്ചിട്ട തലശ്ശേരി റോഡിലെ രണ്ട് വ്യാപാര സമുച്ചയങ്ങള്‍ ശുചീകരിച്ച് പ്രവര്‍ത്തിച്ചുതുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.