​വൈ​കി​വ​ന്നു കു​ളി​ർ​മ​ഴ

കണ്ണൂർ: വെന്തുരുകുന്ന വേനൽച്ചൂടിന് കുളിരുപകർന്ന് ജില്ലയിൽ പലയിടത്തും വേനൽമഴ. വ്യാഴാഴ്ച രാത്രിയോടെ ഇടിമിന്നലോടുകൂടിയാണ് മഴ തുടങ്ങിയത്. വെള്ളിയാഴ്ചയും തുടർന്നു. ഉച്ചയോടെ കണ്ണൂർ നഗരത്തിൽ ഉൾപ്പെടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയായിരുന്നു. വൈകീട്ടുവരെ 17.02 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. പ്രധാന കേന്ദ്രങ്ങളിൽ കണ്ണൂർ (23.8 മില്ലി മീറ്റർ), തളിപ്പറമ്പ് (22.0 മില്ലി മീറ്റർ), തലശ്ശേരി (16.0 മില്ലി മീറ്റർ), ഇരിക്കൂർ (8.0 മില്ലി മീറ്റർ) എന്നിങ്ങനെയാണ് ഇന്നലെ പെയ്ത മഴയുടെ കണക്ക്. കനത്ത ചൂടുകാരണം വെള്ളംപോലും ലഭിക്കാതെ പ്രയാസപ്പെടുമ്പോൾ മണ്ണിനെയും മനസ്സിനെയും കുളിരണിയിച്ചെത്തിയ മഴ ജനങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും വലിയ ആശ്വാസമായി. എന്നാൽ, വേനൽമഴ കുടിവെള്ളക്ഷാമത്തിന് വലിയ ഗുണംചെയ്യില്ല. ഇടവിട്ടുള്ള മഴ ജലലഭ്യതയുടെ കുറവുനികത്താൻ ഉതകില്ല. വരൾച്ചക്ക് ആശ്വാസമാകുമെങ്കിലും കിണറുകളിൽ ജലനിരപ്പുയരില്ല. പച്ചക്കറി കൃഷിക്ക് ഗുണം ചെയ്യുമെങ്കിലും കശുവണ്ടിക്ക് ദോഷംപകരും. വില കുത്തനെ ഇടിയുന്നത് കർഷകർക്ക് വിനയാകും. അേതസമയം, വേനലിെൻറ കാഠിന്യം കാരണം പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞദിവസംവരെ. 35.06 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില. പുറംതൊഴിലെടുക്കുന്നവരും പുറത്തുപോകുന്നവരും ചൂടിൽ വെന്തുരുകി. ചൂടിനെ പേടിച്ച് പലരും ജോലിസമയം പുനഃക്രമീകരിച്ചു. വേനൽമഴയോടെ ഇന്നലെ ചൂട് 31.08 സെൽഷ്യസായി കുറഞ്ഞു. ഇടിമിന്നലും കാറ്റും മഴക്ക് അകമ്പടിയാകുന്നത് വൈദ്യുതി ബന്ധമുൾപ്പെടെയുള്ളവ തകരാറിലാകാൻ കാരണമാകുകയാണ്. ചാറ്റൽമഴയും നേരിയ കാറ്റുപോലും വൈദ്യുതി മുടക്കുന്നുണ്ട്. 10 വർഷത്തിനിടെ സംസ്ഥാനത്ത് കൂടുതൽ വേനൽമഴ കിട്ടിയത് ഈ വർഷമാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുപ്രകാരം മാർച്ച് ഒന്നു മുതൽ 22വരെ 83.5 മില്ലി മീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ ശരാശരിയായിരുന്നു. 05.6 മില്ലി മീറ്റർ ശരാശരി കിട്ടേണ്ടിടത്ത് 06.5 മില്ലി മീറ്റർ മഴ ലഭിച്ചു. രണ്ടു ദിവസംകൂടി വേനൽമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.