വെ​റും ക്യാ​മ്പ​ല്ല... ച​ക്ക, മാ​ങ്ങ, തേ​ങ്ങ

കണ്ണൂർ: മാലിന്യനിർമാർജന ബോധവത്കരണവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിെൻറ പ്രാധാന്യവും വിദ്യാർഥികൾക്ക് പകരാനായി ജില്ലയിൽ 200 അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കും. ‘ചക്ക, മാങ്ങ, തേങ്ങ’ എന്ന് പേരിട്ടിരിക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പിൽ ആറു മുതൽ 12വരെ ക്ലാസുകളിലുള്ള കുട്ടികളാണ് പങ്കെടുക്കുക. ജില്ല ശുചിത്വസമിതി യോഗത്തിേൻറതാണ് തീരുമാനം. ഓരോ പഞ്ചായത്തിലും രണ്ടുവീതം ക്യാമ്പുകളാണ് സംഘടിപ്പിക്കുക. നഗരസഭകളിൽ 10 വാർഡിന് ഒന്ന് എന്നനിലയിലായിരിക്കും ക്യാമ്പ്. ഒരു ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന 50 കുട്ടികളെ പങ്കെടുപ്പിക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെ 1:1:1 എന്ന അനുപാതത്തിലാണ് തെരഞ്ഞെടുക്കുക. തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ് വകുപ്പുകളുമായി സഹകരിച്ച് ശുചിത്വമിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ അവസാനവും േമയ് ആദ്യവുമായിട്ടായിരിക്കും ക്യാമ്പുകൾ. ജില്ലയിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മികച്ചരീതിയിൽ പുരോഗമിക്കുന്നതായി യോഗത്തിൽ ജില്ല കലക്ടർ മിർ മുഹമ്മദലി പറഞ്ഞു. ഡിസ്പോസിബിൾ ഫ്രീ, പ്ലാസ്റ്റിക് കാരിബാഗ് ഫ്രീ കണ്ണൂർ കാമ്പയിനും നല്ല പ്രതികരണമുണ്ടാക്കാൻ കഴിഞ്ഞു. ഇതിെൻറ തുടർപ്രവർത്തനങ്ങൾ ശക്തമായി നടത്താൻ യോഗം തീരുമാനിച്ചു. അജൈവമാലിന്യം വീടുകളിൽനിന്ന് ശേഖരിച്ച് സൂക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സ്ഥിരം കേന്ദ്രങ്ങൾ ഉണ്ടാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ നഗരസഭകളിൽ നിലവിൽ ഇത്തരം സംഭരണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ജൂൺ മാസത്തോടെ 16 തദ്ദേശസ്ഥാപനങ്ങളിൽകൂടി അജൈവ മാലിന്യ സംഭരണകേന്ദ്രം പ്രവർത്തനസജ്ജമാകും. ജില്ല ശുചിത്വസമിതിയുടെ വാർഷിക റിപ്പോർട്ട് യോഗം അംഗീകരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.