കണ്ണൂർ: നിർമാണ മേഖലയിൽ സമയത്തിന് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മാതൃകയായി പാപ്പിനിശ്ശേരിയിൽ െറയിൽവേ അടിപ്പാത യാഥാർഥ്യമാവുന്നു. രണ്ട് പാളങ്ങൾക്കുമടിയിലൂടെ കോൺക്രീറ്റ് തുരങ്കം അറ്റം കടന്നതോടെ അടിപ്പാത ഫലത്തിൽ രൂപപ്പെട്ടു. ഇനി അനുബന്ധ റോഡും ഒാടയും മിനുക്കുപണിയും നിർവഹിച്ചാൽ തുരങ്കം ഗതാഗതയോഗ്യമാവും. രണ്ടു തവണ സമയം നീട്ടിവാങ്ങിയിട്ടും പാപ്പിനിശ്ശേരി െറയിൽവേ മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാതിരുന്ന കെ.എസ്.ടി.പി പദ്ധതി നടത്തിപ്പുകാരെ നാണിപ്പിക്കുന്നതാണ് റെയിൽവേയുടെ നിർമാണ വൈദഗ്ധ്യം. 22 മീറ്റർ നീളമുള്ള കോൺക്രീറ്റ് തുരങ്കം പാളത്തിെൻറ ഒരു വശത്തുനിന്ന് പത്ത് ദിവസം മുമ്പാണ് കടത്തിവിടുന്ന ജോലി തുടങ്ങിയത്. നേരത്തെ വാർത്ത് വെച്ചിരുന്ന കോൺക്രീറ്റ് തുരങ്കമാണ് പാളത്തിനടിയിലൂടെ തള്ളിക്കയറ്റിയത്. തുരങ്കത്തിൽ നടപ്പാതയും പണിയും. മേൽപാലത്തിന് നടപ്പാതയില്ലാത്തതിന് പകരമായി െറയിൽ േക്രാസ് ചെയ്യുന്നതിനാണ് അടിപ്പാത നിർമിച്ചത്. ഒരു കാറിന് അടിപ്പാതയിലൂടെ കടന്നുപോകാം. അതേസമയം, നിർമാണം പൂർണമായിട്ടും മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് ഇനിയും തീരുമാനമായിട്ടില്ല. മേൽപാലത്തിെൻറ ഭാഗമായുള്ള െറയിൽവേ ട്രാക്കിെൻറ ഭാഗം െറയിൽവേ അതിവേഗതയിലാണ് പൂർത്തീകരിച്ചത്. അതുകൊണ്ടാണ് തുടക്കത്തിൽ അടച്ചിട്ടിരുന്ന െറയിൽവേ ഗേറ്റ് പിന്നീട് തുറന്നുകൊടുത്തത്. അടിപ്പാത നിർമാണത്തിന് െറയിൽവേ ഗേറ്റ് ശാശ്വതമായി പൂട്ടിയിട്ടതോടെ പകരം മേൽപാലം ഗതാഗത സജ്ജമാക്കുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. അതിനിടയിലാണ് െറയിൽവേ വാഗ്ദാനമനുസരിച്ച് ജോലി മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.