ശ്രീ​ക​ണ്​​ഠ​പു​രം കവർച്ച: ഒരാൾകൂടി അറസ്​റ്റിൽ

ശ്രീകണ്ഠപുരം: വൻ കവർച്ചാസംഘത്തിലെ കണ്ണിയായ ഒരു യുവാവ് കൂടി അറസ്റ്റിൽ. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീകണ്ഠപുരം കോട്ടൂർ റബ്കോയിലും വിളക്കന്നൂരിൽ മാലകവർച്ച കേസിലും പ്രതിയായ യുവാവാണ് അറസ്റ്റിലായത്. നടുവിൽ ബസ്സ്റ്റാൻഡിന് സമീപം താമസിക്കുന്ന ഇടക്കേപറമ്പിൽ അർജുനെയാണ് (19) ശ്രീകണ്ഠപുരം എസ്.െഎ ഇ. നാരായണൻ അറസ്റ്റ്ചെയ്തത്. ശ്രീകണ്ഠപുരം കോട്ടൂരിലെ സ്വകാര്യ െഎ.ടി.െഎ വിദ്യാർഥിയായ അർജുൻ അടുത്തിടെ പഠനം പാതിവഴിക്ക് നിർത്തിയാണ് കവർച്ചയിലേക്ക് തിരിഞ്ഞത്. ജനുവരി 28ന് ശ്രീകണ്ഠപുരം കോട്ടൂരിലെ റബ്കോ ഒാഫിസിെൻറ പൂട്ട് തകർത്ത് മേശ വലിപ്പിൽനിന്നും 80,000 രൂപ കവർന്ന സംഘത്തിലും ഫെബ്രുവരി ഒമ്പതിന് വിളക്കന്നൂരിലെ അറങ്ങനാൽ രാജമ്മയുടെ വീടിെൻറ അടുക്കളവാതിൽ തകർത്ത് അകത്ത് കടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ പവൻ സ്വർണമാല കവർന്നതിലും അർജുൻ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. നടുവിൽ ടൗണിലെ ഒരു തുണിക്കടയിലെ കവർച്ചയിലും ചെമ്പന്തൊട്ടിയിലെ അനാദിക്കട കുത്തിത്തുറന്നുള്ള കവർച്ചയിലും മറ്റ് നിരവധി ചെറിയ മോഷണങ്ങളിലും അർജുന് പങ്കുണ്ടെന്ന് തെളിഞ്ഞു. കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസിൽ പ്രതിയായ അർജുൻ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് മലയോരത്തെ കവർച്ചയിൽ പങ്കാളിയായത്. കഴിഞ്ഞ മാർച്ച് 27ന് കൊണ്ടോട്ടി പൊലീസ് പിടികൂടിയ അഷ്റഫ്, ജുനൈദ്, അശ്വിൻ എന്നിവരിൽനിന്നാണ് ശ്രീകണ്ഠപുരത്തെ കവർച്ചയെപ്പറ്റി വിവരം ലഭിച്ചത്. കവർച്ചാസംഘത്തിെല നടുവിൽ സ്വദേശി വാണിയങ്കണ്ടി സുമേഷ് (22), വിളക്കന്നൂർ സ്വദേശി പുലിയറക്കൽ വിജേഷ് (22) എന്നിവരെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ തെളിവുകൾ കിട്ടിയത്. തുടർന്ന് കഴിഞ്ഞ എട്ടിന് ശ്രീകണ്ഠപുരം റബ്കോയിലെ താൽക്കാലിക ഡ്രൈവറും നടുവിൽ സ്വദേശിയുമായ പുതിയകത്ത് ഷാഹിറിനെ (19) ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. കവർച്ചാസംഘത്തിലെ പ്രധാനിയായ ഷാഹിറിെൻറ അടുത്തയാളാണ് അർജുൻ. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. ശ്രീകണ്ഠപുരം സി.െഎ വി.വി. ലതീഷ് വിശദമായി ചോദ്യം ചെയ്ത പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിൽ സീനിയർ പൊലീസ് ഒാഫിസർമാരായ കെ.വി. കുഞ്ഞിനാരായണൻ, ജനാർദനൻ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.