വ​ർ​ക്​​ഷോ​പ്​​ തൊ​ഴി​ലാ​ളി​ക​ൾ പോ​സ്​​റ്റ്​ ഒാ​ഫി​സ്​ ഉ​പ​രോ​ധി​ച്ചു

കണ്ണൂർ: അസോസിയേഷൻ ഒാഫ് ഒാേട്ടാമൊബൈൽ വർക്ഷോപ് കേരളയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പോസ്റ്റ് ഒാഫിസ് ഉപരോധിച്ചു. 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കുന്നതിനും ബസ് ബോഡി നിർമാണം ഉൾെപ്പടെയുള്ള വാഹന റിപ്പയറിങ് ജോലികൾ കുത്തക കമ്പനികൾക്ക് തീറെഴുതാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് സമരം. ബസ് ബോഡി നിർമാണമേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുക, അംഗീകാരമുള്ള വർക്ഷോപ്പുകളുടെ നിലനിൽപ് ഉറപ്പാക്കുക, പെൻഷൻ ഉൾെപ്പടെയുള്ള ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും നടന്ന സമരത്തിെൻറ ഭാഗമായാണ് കണ്ണൂരിലും തൊഴിലാളികൾ പോസ്റ്റ് ഒാഫിസ് ഉപരോധിച്ചത്. സംസ്ഥാന ട്രഷറർ കെ.എ. ജോസഫ് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. രത്‌നദാസ് അധ്യക്ഷതവഹിച്ചു. പ്രസീല്‍കുമാര്‍, പി.കെ. അനില്‍കുമാർ, റെനി മാത്യു, സുനില്‍കുമാർ, കെ. രാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.