കാ​നാം​പു​ഴ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ 5000 പേ​രു​ടെ സ​ന്ന​ദ്ധ​സേ​ന

കണ്ണൂർ: 5000 സന്നദ്ധപ്രവർത്തകരെ അണിനിരത്തി കാനാംപുഴ നവീകരണ പ്രവൃത്തി നടത്തും. കണ്ണൂർ നിയമസഭ മണ്ഡലം സമഗ്ര വികസന പരിപാടിയായ ‘കണ്ണൂർ കാലത്തിനൊപ്പം’ പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി മേയ് 15ന് തുടങ്ങും. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുഴ നവീകരണം നടക്കുക. സംഘാടകസമിതി യോഗം ഏപ്രിൽ 30ന് വൈകീട്ട് നാലുമണിക്ക് താഴെചൊവ്വയിൽ നടക്കും. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സായുധസേന പ്രതിനിധികൾ പങ്കെടുക്കും. പ്രചാരണത്തിെൻറ ഭാഗമായി മേയ് ഏഴിന് തുറമുഖ മന്ത്രിയും സ്ഥലം എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ കാനാംപുഴയുടെ ഓരങ്ങളിലൂടെ കാൽനട യാത്ര നടത്തും. ഹരിതകേരളം പദ്ധതിയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സന്നദ്ധപ്രവർത്തനമായി പുഴ പുനരുജ്ജീവന പ്രവർത്തനം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അയ്യപ്പൻ മലയിൽനിന്ന് ചെറിയ തോടായി ഉദ്ഭവിച്ച് ചേലോറ, മാച്ചേരി, വട്ടപ്പൊയിൽ, പെരുങ്ങളായി, തിലാനൂർ, താഴെചൊവ്വ, കുറുവ വഴി കടലായിക്കടുത്ത് കടലിൽ ചേരുന്ന കാനാംപുഴക്ക് 10 കി.മീ. നീളവും ശരാശരി ആറ് മീറ്റർ വീതിയുമുണ്ട്. മുണ്ടേരി, എളയാവൂർ, ചേലോറ, എടക്കാട് പ്രദേശങ്ങളിലെ കാർഷികമേഖലയുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.