നി​ർ​മ​ല​ഗി​രി​യി​ൽ ബ​സ്​ മ​റി​ഞ്ഞ് 40ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്​

കൂത്തുപറമ്പ്: നിർമലഗിരിയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 40ഓളം പേർക്ക് പരിക്കേറ്റു. നിറയെ യാത്രക്കാരുമായി ഇരിട്ടിയിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സാഗർ ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ കൂത്തുപറമ്പ്-മട്ടന്നൂർ റോഡിൽ നിർമലഗിരി നീറോളിച്ചാലിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ടശേഷം മറിയുകയായിരുന്നു. മറിഞ്ഞ ബസിനടിയിൽ അകപ്പെട്ട ക്ലീനർ ഇരിട്ടി എടപ്പുഴ സ്വദേശി നിഷാന്തിനെ (30)അരമണിക്കൂറിന് ശേഷം ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്‌. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പുന്നാട് സ്വദേശി അനൂപ് (40), കണ്ടക്ടർ ഇരിട്ടി സ്വദേശി നിഷാദ് (25), യാത്രക്കാരായ രാജൻ (65), ജനാർദനൻ (60), മധു (32), ഹരീന്ദ്രൻ (54), നാരായണൻ (43), ഗോപാലൻ (60), പ്രമോദ് (46), ബാബു (44), സരസ്വതി (50), അഭിലാഷ് (17), ജാനകി (67), രാജു (40), ഷാഹിന (45), ഗീത (42), ഗീതു (22), ശ്രീലക്ഷ്മി (19), രഹ്നാസ് (20) സുരേഷ് (50), അമൽ (18), താഹിർ (18), കല്ലുവയൽ അയ്യൻകുടിയിൽ ഹൗസിൽ ത്രേസ്യാമ്മ (57), നിർമലഗിരി കണ്ട്യൻചാലിൽ ചീരു (70), ചാവശ്ശേരി ഹസീന നിവാസിൽ ഹസീന (44), ഉളിയിൽ തുണ്ടിയിൽ വീട്ടിൽ സാറു (40), ആയിഷ (36), മുഹമ്മദ് സിദാൻ (14), മണിപ്പാറ മുത്തേടത്ത് ഹൗസിൽ ദിലീപ് (30), പാച്ചപ്പൊയ്ക സുദിനത്തിൽ സഹ്യ (28), ദ്യുതി (ഒരുവയസ്സ്) എന്നിവെര പരിക്കുകളോടെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റോഡിൽ കലുങ്ക് നിർമാണത്തിന് വേണ്ടി സ്ഥാപിച്ച ബാരിക്കേഡിൽ ഇടിച്ച ബസ് തുടർന്ന് കാറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂത്തുപറമ്പ് െപാലീസും ഓടിയെത്തിയ നാട്ടുകാരുമാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തി ച്ചത്. കൂത്തുപറമ്പ് ഫയർഫോഴ്സും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് കൂത്തുപറമ്പ്--മട്ടന്നൂർ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ബസ് ഡ്രൈവറുടെ പേരിൽ കൂത്തുപറമ്പ് െപാലീസ് കേെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.