അ​ന​ധി​കൃ​ത നാ​യ്​ വ​ള​ർ​ത്തു​കേ​ന്ദ്രം: ജ​ന​കീ​യ​കൂ​ട്ടാ​യ്​​മ നി​വേ​ദ​നം ന​ൽ​കി

കണ്ണൂർ: മുഴത്തടത്തെ അനധികൃത നായ് വളർത്തുകേന്ദ്രത്തിലെ ജനകീയ മാർച്ചിന് ശേഷം അധികൃതർ ഉറപ്പുനൽകിയ പ്രകാരം നായ്ക്കളെ മാറ്റാൻ നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിൽ ജനകീയകൂട്ടായ്മ പ്രവർത്തകർ കോർപറേഷൻ മേയർ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. പ്രശ്നപരിഹാരം വൈകുന്നമുറക്ക് കോർപറേഷനിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്. നായ്ക്കളെ മാറ്റുന്നതിനുള്ള ജില്ല കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജില്ല വെറ്ററിനറി ഒാഫിസർ ഡോ. രാജന് മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. മാർച്ച് 31ന് ചേർന്ന യോഗത്തിലാണ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ ജില്ല വെറ്ററിനറി ഒാഫിസർക്ക് നിർദേശം നൽകിയത്. നായ്ക്കളെ മാറ്റാൻ ഉടൻ നടപടിയെടുക്കുമെന്ന് ഡോ. രാജൻ പറഞ്ഞു. സി. ലതേഷ്, മുഹമ്മദ് റിയാദ്, സി. മുഹമ്മദ് ഇംതിയാസ്, അബ്ദുൽ സത്താർ, വി.പി. ആഷിഖ്, കെ. മുഹമ്മദ് റഫീഖ്, അറഷാദ്, നജീബ് എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.