മ​ലി​ന​ജ​ല​വു​മാ​യി ക​ല​ക്​​ട​റു​ടെ വ​സ​തി​യി​ലേ​ക്ക്​ മാ​ർ​ച്ച്​

കണ്ണൂർ: ഏഴിമല നേവൽ അക്കാദമിയിലെ മാലിന്യ പ്ലാൻറിൽനിന്നുള്ള മലിനജലം വീടുകളിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാരോപിച്ച് രാമന്തളി ജന ആേരാഗ്യസംരക്ഷണ സമിതി നടത്തുന്ന നിരാഹാരസമരത്തിന് െഎക്യദാർഢ്യവുമായി സമരസഹായ സമിതിയുടെ നേതൃത്വത്തിൽ മലിനജലവുമായി കലക്ടറുടെ ഒൗദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. രാമന്തളിയിലെ ജലം ശുദ്ധജലമാണെന്ന് അവകാശപ്പെടുന്ന കലക്ടർക്ക് കുപ്പിയിൽ ശേഖരിച്ച ജലം സമ്മാനിക്കാനാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് അധ്യക്ഷത വഹിച്ച സമരസഹായസമിതി നേതാവായ ഡി. സുരേന്ദ്രനാഥ് പറഞ്ഞു. രാമന്തളിയിലെ ജനങ്ങളുടെ സമരം പൊതുസമൂഹം ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. രാമന്തളിയിലെ ശുദ്ധജലത്തിൽ ജില്ല കലക്ടർ വിഷുനാളിൽ പായസം വെച്ചുകുടിച്ചാൽ തങ്ങളും ഇൗ ജലം കുടിക്കാൻ തയാറാണെന്ന് സമരത്തിന് സ്വാഗതമാശംസിച്ച സി. ശശി പറഞ്ഞു. സമരം എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി കൺവീനർ മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. കെ.സി. ഉമേഷ്ബാബു, കെ. സുനിൽകുമാർ, കെ.കെ. ഫിറോസ്, കസ്തൂരിദേവൻ, വിനോദ് രാമന്തളി, എം.കെ. ജയരാജ്, പി.പി. അബൂബക്കർ, വിശാലാക്ഷൻ മാസ്റ്റർ, എൻ. ലക്ഷ്മണൻ, കെ.വി. മനോഹരൻ എന്നിവർ സംസാരിച്ചു. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരംചുറ്റി കലക്ടറുടെ ഒൗദ്യോഗികവസതിയിലേക്ക് നീങ്ങി. വസതിക്ക് 200 മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. സ്ത്രീകളും മുതിർന്നവരുമുൾെപ്പടെ നൂറുകണക്കിനാളുകൾ മാർച്ചിൽ പെങ്കടുത്തു. പൊതുയോഗത്തിനുശേഷം സമരക്കാർ കുപ്പിയിൽ െകാണ്ടുവന്ന മലിനജലം അധികൃതർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ കുത്തിയിരിപ്പ് നടത്തി. അധികൃതർ മലിനജലം ഏറ്റെടുക്കാത്തപക്ഷം സമരക്കാർ പിരിഞ്ഞുപോകില്ലെന്ന് മുന്നറിയിപ്പ് നൽകിയതോടെ ടൗൺ സി.െഎ സുഭാഷ് മലിനജലം ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെയാണ് സമരക്കാർ പിന്തിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.