കണ്ണൂരിൽ 128 കോടിയുടെ റോഡ്​ അനുബന്ധപദ്ധതി –ജി. സുധാകരൻ

കണ്ണൂർ: സംസ്ഥാനബജറ്റില്‍ അനുവദിച്ച റോഡ് -അനുബന്ധപദ്ധതികളില്‍ 60 ശതമാനവും കണ്ണൂരിനാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. താേഴ ചൊവ്വ പുതിയപാലത്തിെൻറ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെക്കീബസാര്‍ ൈഫ്ല ഓവർ, താേഴ ചൊവ്വ അണ്ടര്‍ പാസ് എന്നിവയുടെ പ്രവൃത്തി ഈ വര്‍ഷം ആരംഭിക്കും. താേഴ ചൊവ്വ നടാല്‍ റെയില്‍വെ മേല്‍പാലം, പുതിയതെരു മുതല്‍ മാഹിപ്പാലംവരെ 19 കോടി വിനിയോഗിച്ച് റോഡ് സുരക്ഷാപദ്ധതി തുടങ്ങി നിരവധി പദ്ധതികളാണ് കണ്ണൂരില്‍ നടപ്പാക്കാനൊരുങ്ങുന്നത്. േമയില്‍ ടെൻഡര്‍ വിളിച്ച് നവംബറോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 128 കോടി രൂപയുടെ പദ്ധതികള്‍ ഈ വര്‍ഷം ജില്ലയില്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യവികസനത്തിന് 3000 കോടിയുടെ പദ്ധതിയാണ് അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു. കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ 40,000 കോടി രൂപയുടെ പദ്ധതിയും 660 കോടി മുടക്കിയുള്ള പി.ഡബ്ല്യൂ.ഡി റോഡ് വികസനപദ്ധതിയും മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. 3000 പാലങ്ങള്‍ പരിശോധിച്ചതില്‍ 644 പാലം അപകടത്തിലാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിട്ടുള്ളത്. ഇവയുടെ പ്രവൃത്തിയും നടത്തണം. വീടില്ലാത്ത ഏഴു ലക്ഷം പേര്‍ക്ക് വീട്, സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം തുടങ്ങി നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ പണം നീക്കിെവക്കാനാണ് തീരുമാനം. ദേശീയപാത ആറുവരിയാക്കുന്ന കേന്ദ്രപദ്ധതിയും ഉള്‍പ്പെടും. മലയോര ഹൈവേ, 650 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിക്കുന്ന തീരദേശപാത തുടങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.