ഭീ​ക​ര പ്ര​വ​ര്‍ത്ത​ന കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം

മംഗളൂരു: ഭീകരപ്രവർത്തനം ആരോപിച്ച് 2008 ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായ ഏഴില്‍ മൂന്നുപേര്‍ക്ക് ജില്ല സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി പുഷ്പാഞ്ജലി ജീവപര്യന്തം തടവ് വിധിച്ചു. സുഭാഷ് നഗറിലെ സെയ്ദ് മുഹമ്മദ് നൗഷാദ്(25),ഹലെ അങ്ങാടിയിലെ അഹമ്മദ് ബാവ(33),ഉച്ചിലയിലെ ഫകീര്‍ അഹമ്മദ് ബാവ(46)എന്നിവര്‍ക്കാണ് ശിക്ഷ. ഈ കേസില്‍ മുഹമ്മദ് അലി,മകന്‍ ജാവേദ് അലി,മുഹമ്മദ് റഫീഖ്,ഷബീര്‍ ഭട്കല്‍ എന്നിവരെ കോടതി വിട്ടയച്ചിരുന്നു. അനധികൃതമായി സ്ഫോടക വസ്തു നിര്‍മാണം, സംഹാരപ്രവർത്തന ആസൂത്രണം എന്നീ കുറ്റങ്ങള്‍ ചുമത്തി മംഗളൂരു സിറ്റി പൊലീസാണ് കേസെടുത്തത്. കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. 62 തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂവരും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം 10,000 രൂപ, ഇന്ത്യ ന്‍സ്ഫോടക വസ്തു നിയമപ്രകാരം 10000 രൂപ, ആംസ് ആക്ട് പ്രകാരം 10000 രൂപ എന്നിങ്ങനെ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഓരോ വിഭാഗത്തിലും വര്‍ഷം വീതം തടവ് അനുഭവിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.