ചൊ​വ്വ സ​മാ​ന്ത​ര​പാ​ലം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നാളെ

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂരിനും തലശ്ശേരിക്കുമിടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുന്ന പുതിയ പാലത്തിെൻറ പ്രവൃത്തി ഉദ്ഘാടനം 12ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ താഴെചൊവ്വ പാലം കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതായതിനാൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇരുദിശയിൽനിന്നും ഒരേപോലെ പാലത്തിൽ പ്രവേശിക്കാനാവില്ല. ഇതോടെ ഉൗഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ വൻനിര ദേശീയപാത 66ൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പുതിയപാലം നിർമിച്ച് റോഡിന് അനുസരിച്ച് പാലത്തിെൻറ വിസ്തൃതി കൂട്ടുകയെന്നതാണ് ഇതിനുള്ള പോംവഴി. ജനങ്ങളുടെ നിരന്തരമായ അപേക്ഷയെ തുടർന്നാണ് പാലം നിർമിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതിനായി 3.5 കോടി രൂപയും അനുവദിച്ചു. നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി.കെ. ശ്രീമതി എം.പി വിശിഷ്ടാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.