കണ്ണൂർ: ചാലക്കുന്നിൽ റെയിൽവേ പുറേമ്പാക്കിലെ തീയണക്കുന്നതിനിടെ ഫയർഫോഴ്സ് സംഘം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് നാലു മണിേയാടെയാണ് അേക്കഷ്യ മരങ്ങൾക്കിടയിലെ കുറ്റിക്കാടിന് തീപിടിച്ചത്. രണ്ടു യൂനിറ്റ് ഫയർ ഫോഴ്സെത്തി തീയണച്ചു. ഇതിനിടെയാണ് മരത്തിനു കീഴിൽ തലയോട്ടിയും അസ്ഥികളും കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തി ഇവ വിദഗ്ധ അന്വേഷണത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സമീപത്തെ മരത്തിൽ ബെഡ്ഷീറ്റ് കെട്ടിയ നിലയിലും കണ്ടെത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് തൂങ്ങിമരിച്ചയാളുടേതായിരിക്കാം തലയോട്ടിയും എല്ലുകളുമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും എടക്കാട് പൊലീസ് അറിയിച്ചു. ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.