പു​ത്ത​ൻ പ​ട​ക്ക​വി​പ​ണി​യി​ലും തി​ള​ക്കം പ​ഴ​യ താ​ര​ങ്ങ​ൾ​ക്ക്​

കണ്ണൂർ: പുലിമുരുകനും ജുറാസിക്കും ഫാസ്റ്റ് ലുക്കും ഒക്കെ അരങ്ങുവാഴുന്ന ചൈനീസ് പടക്കവിപണിയിൽ ആവശ്യക്കാരേറെയെത്തുന്നത് പഴയ താരങ്ങളായ പൂക്കുറ്റി, മത്താപ്പ് ഉൾപ്പെടെയുള്ളവ തേടി. 20 രൂപ മുതൽ 8000 രൂപ വരെയെത്തുന്നു ഇവയുടെ വില. വിഷു അടുത്തതോടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പടക്ക വിപണികൾ സജീവമായി. വെയിൽ മാറുന്ന വൈകുന്നേരത്തോടെ കടകളിൽ തിരക്കു കൂടും. മുകളിൽ േപായി വർണം വിതറുന്ന അമേസിങ് ഷോട്ട്, ഫാസ്റ്റ് ലുക്, പുലി 2000, സ്ട്രോബെറി എന്നിവയാണ് ഇത്തവണത്തെ താരങ്ങൾ. ഒപ്പം സംഗീതം പൊഴിച്ച് മ്യൂസിക്കൽ ക്രാക്കേഴ്സും പൊലീസ് സൈറണെ ഒാർമിപ്പിച്ച് അതേ പേരിലും പടക്കങ്ങൾ വിപണിയിലുണ്ട്. 10 രൂപ മുതൽ വലുപ്പത്തിനനുസരിച്ച് 175 രൂപ വരെ വിലവരുന്ന കമ്പിത്തിരി, 40 രൂപ മുതൽ 400 രൂപ വരെ വിലവരുന്ന പൂക്കുറ്റി എന്നിവക്കും ആവശ്യക്കാരേറെയാണ്. അധികമായി സൂക്ഷിച്ച പടക്കങ്ങളുടെ തൂക്കം നിർണയിക്കാൻ സംവിധാനമില്ലാത്തത് പടക്കവ്യാപാരികളെ ദുരിതത്തിലാക്കിയിരുന്നു. ജില്ലയിലെ നാനൂറോളം പടക്ക കടകളിൽ ശിവകാശി പടക്കങ്ങളായ കമ്പിത്തിരി, പൂക്കുറ്റി, നിലച്ചക്രം, മത്താപ്പ് തുടങ്ങിയ കൺസ്യൂമർ ഫയർവർക്സ് ഇനത്തിൽപെട്ട അപകടരഹിതമായ പടക്കങ്ങളാണ് വിൽപനചെയ്തുവരുന്നത്. ഇവ ചെക്ക്പോസ്റ്റിൽതന്നെ നികുതി അടച്ചാണ് കൊണ്ടുവരുന്നത്. മുൻവർഷങ്ങളിൽ അധികമായി സൂക്ഷിച്ചെന്ന പേരിൽ കണ്ടുകെട്ടിയ പടക്കങ്ങൾ ഹൈകോടതി നിർദേശപ്രകാരം ലേലംചെയ്ത് ആ തുക കോടതിയിൽ അടക്കുകയായിരുന്നു. എക്സ്പ്ലോസിവ് ആക്ട് പ്രകാരം തൂക്കം നിർണയിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. എണ്ണത്തിെൻറ അടിസ്ഥാനത്തിൽ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന പടക്കങ്ങൾ തൂക്കം നിർണയിക്കാൻ സാധിക്കാത്തതുകാരണം ലൈസൻസുണ്ടെങ്കിൽപോലും അളവ് അധികമാണോ അല്ലയോ എന്ന് തെളിയിക്കാനാവാത്ത സ്ഥിതിയാണ്. വിഷുവിനോടനുബന്ധിച്ച് കൂടുതൽ സ്റ്റോക്ക് എത്തുന്നതിനാൽ സുരക്ഷിതമായ രീതിയിൽ വിൽപന നടത്താൻ എല്ലാ വകുപ്പധികൃതരും സഹകരിക്കണമെന്നാണ് ഫയർവർക്സ് ഡീലേഴ്സ് അസോസിയേഷെൻറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.