സം​സ്ഥാ​ന ഇ​ൻ​റ​ർ​ക്ല​ബ് വോ​ളി​ ചീ​മേ​നി​യി​ൽ തു​ട​ങ്ങി

ചെറുവത്തൂർ: ചീമേനി രക്തസാക്ഷി ക്ലബ് ആതിഥ്യമരുളുന്ന സംസ്ഥാന ഇൻറർക്ലബ് വോളിബാൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവി ഒന്നിനെതിരെ മൂന്നുസെറ്റുകൾക്ക് കേരള പോസ്റ്റലിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ കൊച്ചിൻ കസ്റ്റംസ് കേരള പൊലീസിനെ പരാജയപ്പെടുത്തി (3–0). ചാമ്പ്യൻഷിപ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള അധ്യക്ഷതവഹിച്ചു. തിങ്കളാഴ്ച വനിത വിഭാഗത്തിൽ കെ.എസ്.ഇ.ബി തിരുവനന്തപുരം കേരള പൊലീസുമായും പുരുഷവിഭാഗത്തിൽ കൊച്ചിൻ കസ്റ്റംസ് കേരള പോസ്റ്റലുമായും കേരള പൊലീസ് ഇന്ത്യൻ നേവിയുമായും ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.