കണ്ണൂർ: ചക്ക എന്ന് കേൾക്കുേമ്പാൾ മനസ്സിലാദ്യം ഒാടിയെത്തുക മുള്ളുകളുള്ള പച്ച ചക്ക, ചക്കയുടെയും ചുളയുടെയും ചിത്രമായിരിക്കും. എ ന്നാൽ, ഇത് മാത്രമല്ല ചക്ക ഹൽവയും പേഡയും ലഡുവും തുടങ്ങി 20ലധികം വിഭവങ്ങളുമായി വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ചക്കയുടെ വൈവിധ്യം കാണാൻ കുടുംബശ്രീ ജില്ല മിഷെൻറ സഹകരണത്തോടെ കോർപറേഷൻ, കുടുംബശ്രീ, സി.ഡി.എസ് സംഘടിപ്പിക്കുന്ന ശ്രീവരിക്ക ചക്കമേളയിലെത്തിയാൽ മതി. ഒരുക്കാനുള്ള പരിശീലനവും ചക്കവിഭവങ്ങളുടെ തട്ടുകടയും ചക്കവിഭവ തീറ്റമത്സരവും മേളക്ക് കൊഴുപ്പേകുന്നു. ഇതിനുപുറമെ അനന്തക്കാട്ട് ഹൈടെക് ഫാം ഒരുക്കിയ 20ഒാളം പ്ലാവിൻതൈകളും ഇവിടെ ഉണ്ട്, രണ്ടു കൊല്ലംകൊണ്ട് തളിർക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി ഇതിൽ ആകർഷണീയമാണ്. സ്റ്റേഡിയം കോർണറിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ നടക്കുന്ന മേള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. കോർപറേഷൻ മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു. ആദ്യവിൽപന ഡെപ്യൂട്ടി മേയർ വി.കെ. രാഗേഷ് കൗൺസിലർ ബീനക്ക് നൽകി നിർവഹിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ നടത്തി. കോർപറേഷൻ കൗൺസിലർമാരായ സി. സമീർ, ലിഷ ദീപക്, എം.പി. മുഹമ്മദലി, കുടുംബശ്രീ അസിസ്റ്റൻറ് കോഒാഡിനേറ്റർ ഇ.കെ. സോമശേഖരൻ, പ്രോജക്ട് മാനേജർ അജിത് എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് സെക്രട്ടറി സ്മിത സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ എസ്. പദ്മാവതി നന്ദിയും പറഞ്ഞു. മേള 12ന ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.