മ​ഴ​ക്കൊ​യ്ത്തി​നാ​യി ഗ്രാ​മ​ങ്ങ​ളെ ഒ​രു​ക്കു​ന്നു

കണ്ണൂർ: ജില്ലയിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ മുഴുവൻ വീടുകളിലുമെത്തിക്കുന്നതിനായി കർമപരിപാടി തയാറാക്കുന്നു. ഹരിതകേരളം മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തനം എന്നിവ ഏകോപിപ്പിച്ചാണ് വിപുലമായ ജലസംരക്ഷണപദ്ധതി. ജില്ലയിലെ മുഴുവൻ വീടുകളിലും ഏതെങ്കിലും രീതിയിലുള്ള മഴവെള്ളശേഖരണ സംവിധാനം ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. പ്രവർത്തനങ്ങൾ ഏപ്രിൽ അവസാനവാരത്തോടെ ആരംഭിച്ച് േമയ് അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതുസംബന്ധിച്ച കർമപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചു. ആദ്യചുവടായി ഏപ്രിൽ 18ന് വിപുലമായ ശിൽപശാല നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, മറ്റു ബന്ധപ്പെട്ട വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ശിൽപശാല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.