നൗ​കാ​മ്പി​​ൽ പ​ന്തു​ത​ട്ടാം; സ​ഹ​ലിന്​ സ്വ​പ്​​ന​സാ​ഫ​ല്യം

കണ്ണൂർ: ബാഴ്സലോണയുടെ േലാകപ്രശസ്തമായ കളിക്കളം നൗകാമ്പിൽ പന്തുതട്ടാൻ മലയാളിവിദ്യാർഥിക്ക് അവസരം. കണ്ണൂർ സ്വദേശിയും റിയാദിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ സഹൽ സഹേഷ് റഫീഖിനാണ് അപൂർവ അവസരം ലഭിച്ചത്. ബാഴ്സലോണയുടെ വിവിധ രാജ്യങ്ങളിലെ അക്കാദമികളിലെ ടീമുകളെ പെങ്കടുപ്പിച്ച് നടത്തുന്ന അണ്ടർ 11 ടൂർണമെൻറിലാണ് റിയാദ് ബാഴ്സലോണ അക്കാദമിയെ പ്രതിനിധാനം ചെയ്ത് സഹൽ കളിക്കുക. സൗദിയിലേയും മറ്റ് അറബ് രാജ്യങ്ങളിലെയും കുട്ടികളുൾപ്പെടുന്ന റിയാദ് അക്കാദമി ടീമിലെ ഏക ഇന്ത്യക്കാരനാണ് സഹൽ. 1973ൽ അഖിലേന്ത്യാ ഇൻറർ യൂനിവേഴ്സിറ്റി ഫുട്ബാൾ ചാമ്പ്യൻമാർക്കുള്ള സർ അശുതോഷ് മുഖർജി ട്രോഫി നേടിയ കാലിക്കറ്റ് സർവകലാശാല ടീമിലെ അംഗവും കണ്ണൂർ ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ അബ്ദുൽ റഫീഖിെൻറ പൗത്രനാണ് സഹൽ. കണ്ണൂർ ബ്രദേഴ്സ് ക്ലബ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ടീമുകൾക്ക് കളിച്ചിരുന്ന റഫീഖ് ജിദ്ദയിൽ ജിദ്ദ സ്പോർട്സ് ക്ലബ് സോക്കർ അക്കാദമിക്കും ദമ്മാമിൽ ദമ്മാം സ്പോർട്സ് ക്ലബ് സോക്കർ അക്കാദമിക്കും തുടക്കമിട്ടയാൾകൂടിയാണ്. റഫീഖിെൻറ മകൻ സഹേഷിെൻറയും സംറീനയുടെയും മൂത്തമകനായ സഹൽ റിയാദ് മോഡേൺ മിഡിൽ ഇൗസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ വിദ്യാർഥിയാണ്. ഏപ്രിൽ ഒമ്പതു മുതൽ 14വരെ നടക്കുന്ന മത്സരങ്ങളിലാണ് സഹൽ പെങ്കടുക്കുക. റിയാദിലെ അൽയമാമ അക്കാദമിയിൽനിന്നാണ് സഹൽ ഫുട്ബാൾ പരിശീലനം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.