എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യം: ക്യാ​മ്പി​ൽ എ​ത്താ​തെ അ​ധ്യാ​പ​ക​ർ മു​ങ്ങി; ആ​ദ്യ​ദി​നം​ത​ന്നെ ക​ല്ലു​ക​ടി

കണ്ണൂർ: ചുമതലയുള്ള നിരവധി അധ്യാപകർ മുങ്ങിയതോടെ എസ്.എസ്.എൽ.സി മൂല്യനിർണയത്തിലും കല്ലുകടി. എസ്.എസ്.എൽ.സി മൂല്യനിർണയത്തിെൻറ ആദ്യദിനത്തിലാണ് അധ്യാപകർ ചുമതലക്കെത്താതെ പ്രതിസന്ധിയുണ്ടായത്. ചിലയിടങ്ങളിൽ റിസർവ് അധ്യാപകരെ നിയോഗിച്ചപ്പോൾ മറ്റു ചിലയിടങ്ങളിൽ ഉള്ളവരെവെച്ച് മൂല്യനിർണയം നടത്തി. ജില്ലയിൽ ഏഴു മൂല്യനിർണയ ക്യാമ്പുകളാണുള്ളത്. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്നും തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ രണ്ടു വീതവുമാണ് ക്യാമ്പുകൾ. ഒാരോ ക്യാമ്പിലും എത്തേണ്ട അധ്യാപകർക്ക് നേരത്തെതന്നെ ഡ്യൂട്ടി മെമ്മോ നൽകിയിരുന്നു. ക്യാമ്പിൽ നിർബന്ധമായി എത്തണമെന്നും ഇല്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നും വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഇവയെല്ലാം അവഗണിച്ചാണ് പല അധ്യാപകരും ക്യാമ്പ് ബഹിഷ്കരിച്ചത്. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ മൂല്യനിർണയ ക്യാമ്പുകളിലൊന്നായ ചൊവ്വ എച്ച്.എസ്.എസിൽ ചുമതലയുള്ള അധ്യാപകർ എത്താത്തതിനെ തുടർന്ന് റിസർവിലുണ്ടായിരുന്ന 45 പേരെയും ഇന്നലെ ഡ്യൂട്ടിക്ക് നിയോഗിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മൂത്തേടത്ത് ഹൈസ്കൂളിൽ ചുമതലയുള്ളവരിൽ പലരും മുങ്ങി. ഇവിടെ റിസർവിലുള്ളവരും മുങ്ങിയതോടെ ഉള്ളവരെ ഉപയോഗിച്ച് മൂല്യനിർണയം നടത്തുകയായിരുന്നു. മറ്റു ജില്ലകളിൽ താമസിക്കുന്ന അധ്യാപകരാണ് ചുമതലയിൽ പെങ്കടുക്കാതെ വിട്ടുനിൽക്കുന്നവരിൽ അധികവും. മൂല്യനിർണയത്തിന് നൽകുന്ന പ്രതിഫലത്തിൽ തൃപ്തരാകാതെ ക്യാമ്പ് ബഹിഷ്കരിക്കുന്നവരുമുണ്ട്. ഏപ്രിൽ 25വരെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുകയെന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയി ട്ടുള്ളത്. അധ്യാപകർ കൃത്യമായി എത്തിയില്ലെങ്കിൽ നിർേദശിച്ച സമയത്ത് മൂല്യനിർണയം പൂർത്തിയാകാൻ സാധ്യതയില്ലെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.