ചി​ത്താ​രി​ക്ക​ടു​ത്ത് റെ​യി​ൽ​പാ​ള​ത്തി​ൽ കു​ഴി; മ​ല​ബാ​ർ എ​ക്സ്​​പ്ര​സ്​​ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കാഞ്ഞങ്ങാട്: ട്രെയിൻ കടന്നുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് റെയിൽപാളത്തിൽ കുഴി കെണ്ടത്തി. ഝാർഖണ്ഡ് സ്വദേശിയായ ആക്ടിങ് കീമാൻ വിജയ്യുടെ സമേയാചിത ഇടപെടൽ കാരണം തിരുവനന്തപുരത്തുനിന്ന് മംഗലാപുരം സെൻട്രലിലേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8.50ഓടെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷെൻറ പടിഞ്ഞാറ് ഭാഗത്ത് ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിന് സമീപം കോൺക്രീറ്റ് സ്ലീപ്പറുകൾക്കിടയിൽ മെറ്റലും മണ്ണും നീങ്ങി കുഴി രൂപപ്പെട്ടത് കണ്ടത്. കമല എന്ന സ്ത്രീയാണ് ഇത് കണ്ടെത്തിയത്. ഉടൻ ആക്ടിങ് കീമാൻ വിജയ്യെ വിവരമറിയിക്കുകയും അദ്ദേഹം പിന്നാലെ വന്ന മലബാർ എക്സ്പ്രസ് സിഗ്നൽ കാണിച്ച് നിർത്തിക്കുകയുമായിരുന്നു. മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസ് കടന്നുപോയശേഷമാണ് സംഭവം. കുഴി എങ്ങനെ രൂപപ്പെട്ടു എന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം പെയ്ത കനത്ത മഴ മൂലമായിരിക്കാം ഗർത്തം ഉണ്ടായതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. അട്ടിമറിസാധ്യതയല്ലെന്നും ഇവർ പറഞ്ഞു. കുഴിമൂടി ട്രാക്ക് നേരെയാക്കാൻ ഒരുമണിക്കൂറോളം എടുത്തു. രാവിലെ 9.50ഓടെയാണ് െട്രയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. മലബാറിന് ശേഷമുള്ള കണ്ണൂർ-മംഗലാപുരം ലോക്കൽ അടക്കമുള്ള െട്രയിനുകൾ വൈകി. ആശുപത്രികളിലും മറ്റും പോകുന്നവരടക്കമുള്ള യാത്രക്കാരെ ഇത് വലച്ചു. മലബാർ എക്സ്പ്രസിൽ എത്തിയ പലരും ചിത്താരിയിൽ ഇറങ്ങി ബസിലും മറ്റും യാത്ര തുടർന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. ദാമോദരൻ, റെയിൽവേ എൻജിനീയർ രഞ്ജിത്ത്, േഗ്രഡ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ, േഹാസ്ദുർഗ് എസ്.ഐ സന്തോഷ് കുമാർ, ബേക്കൽ അഡീഷനൽ എസ്.ഐ പി.പി. നാരായണൻ എന്നിവർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.