വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ പ്ര​ക്ഷോ​ഭ​യാ​ത്ര ക​ണ്ണൂ​രി​ൽ

കണ്ണൂർ: സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിനെതിരെ വെല്‍ഫെയർ പാര്‍ട്ടി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി അഖിലേന്ത്യാ പ്രസിഡൻറ് ഡോ. എസ്.ക്യൂ.ആർ. ഇല്യാസ് നയിക്കുന്ന യാത്ര ഏപ്രിൽ എട്ടിന് കണ്ണൂരിലെത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണപരിപാടിയുടെ ഭാഗമായി വൈകീട്ട് നാലിന് സ്റ്റേഡിയം കോർണറിൽ ഭരണകൂടവേട്ടയുടെ ഇരകളുടെ സംഗമം നടക്കും. മനുഷ്യവിരുദ്ധ ഭീകരനിയമങ്ങളുടെ ഇരകളായി വേട്ടയാടപ്പെട്ടവർ, ജയിലിലടക്കപ്പെട്ടവരുടെ ബന്ധുക്കൾ തുടങ്ങി പീഡനത്തിനിരയായവർ സംഗമത്തിനെത്തും. പാർട്ടി ദേശീയനേതാക്കളായ പി.സി. ഹംസ, കെ. അംബുജാക്ഷൻ, സുബ്രഹ്മണി അറുമുഖം, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, അഡ്വ. തുഷാർ നിർമൽ സാരഥി, അഡ്വ. ഷാനവാസ്, ഷിഫ അഷ്റഫ്, യഹ്യ കമ്മുക്കുട്ടി, കരീം മാസ്റ്റർ ഇൗരാറ്റുപേട്ട, ചാത്തു വയനാട് തുടങ്ങിയവർ പെങ്കടുക്കും. വാർത്താസമ്മേളനത്തിൽ ജില്ല ഭാരവാഹികളായ ജബീന ഇര്‍ഷാദ്, പള്ളിപ്രം പ്രസന്നൻ, സി. മുഹമ്മദ് ഇംതിയാസ്, എം.കെ. ത്രേസ്യാമ്മ, എന്‍.എം. ശഫീഖ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.