വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

തളിപ്പറമ്പ്: കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സർ സയ്യിദ് കോളജ് ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർഥി ആലക്കോട് അരംഗത്തെ ലാൽജിത്ത് കെ. സുരേഷിനെയാണ് (19) ഒരുസംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതേ കോളജിൽ പഠിക്കുന്ന ആലക്കോട് രയരോം സ്വദേശിനിയായ ഇതര സമുദായത്തിൽപെട്ട യുവതിയോട് ബസ് സ്റ്റോപ്പിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കാറിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിയെ ബലമായി പിടിച്ച് കാറിൽ കയറ്റിയത്. കാറിൽ അള്ളാംകുളത്തെ വിജനമായ ഗ്രൗണ്ടിൽ എത്തിച്ച് വടികളും മറ്റും കൊണ്ട് മർദിക്കുകയായിരുന്നു. ഇതിനിടയിൽ ഇവർ വിവരമറിയിച്ചതനുസരിച്ച് മറ്റുചിലർ കൂടി കാറിലും ബൈക്കിലുമായി എത്തി മർദിച്ചതായും പരാതിയുണ്ട്. സാരമായി പരിക്കേറ്റ ലാൽജിത്ത് തളിപ്പറമ്പ് സഹകരണാശുപത്രിയിൽ ചികിത്സതേടി. ലാൽജിത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സ്വദേശികളായ മണ്ടേൻ കണ്ടീരകത്ത് മജീദ് (35), സി.പി. മുഹമ്മദ് താഹ (26), കെ. താഹാ യാസിൻ (30) എന്നിവരെ ഡിവൈ.എസ്.പി അറസ്റ്റ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.