ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഭാ​ര്യ സ​മ്മ​തി​ച്ചു; നാ​വി​ക​െൻറ മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

പയ്യന്നൂർ: ഭർതൃവീട്ടുകാരും യുവതിയും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ നാവികെൻറ മൃതദേഹം തമിഴ്നാട്ടിലേക്കുകൊണ്ടുപോയി. അക്കാദമി ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സെയിലർ രാജശേഖരൻ വേലായുധെൻറ മൃതദേഹമാണ് ബന്ധുക്കൾ സ്വദേശമായ ചെന്നൈയിലേക്ക് കൊണ്ടുപോയത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടത്തിനുശേഷം പയ്യാമ്പലത്ത് സംസ്കരിക്കാനെത്തിച്ചതോടെയാണ് ബന്ധുക്കൾ തമ്മിൽ തർക്കം ഉടലെടുത്തത്. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകണമെന്ന് അമ്മയും സേഹാദരിയും ആവശ്യപ്പെട്ടു. എന്നാൽ, ക്വാർട്ടേഴ്സിൽ കൂടെയുണ്ടായിരുന്ന ഭാര്യ ഉമ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കണമെന്നും രണ്ടു വയസ്സുള്ള മകൻ ചിതക്ക് തീകൊളുത്തണമെന്നും രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവത്രെ. മാത്രമല്ല, നിയമപ്രകാരം ഭാര്യയാണ് തീരുമാനമറിയിക്കേണ്ടതെന്നും അക്കാദമി അധികൃതർ പറയുന്നു. അമ്മയും സഹോദരങ്ങളും സംസ്കാരം എതിർത്തതോടെ ചൊവ്വാഴ്ച മൃതദേഹം തിരിച്ച് നാവിക അക്കാദമിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഭാര്യയും രാജശേഖരെൻറ ബന്ധുക്കളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനമാവുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് രാജശേഖരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി കയർ മുറിച്ചുമാറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് ഭാര്യയും മകനും ഭാര്യാമാതാവുമാണ് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നത്. രാജശേഖരനും ഉമയും തമ്മിൽ പ്രണയവിവാഹമായിരുന്നു. ഇത്‌ ബന്ധുക്കളുടെ എതിർപ്പിന് കാരണമായതായി പറയുന്നു. വാക്തർക്കത്തിനിടയിൽ ഗർഭിണിയായ ഉമ ബോധരഹിതയായതിനാൽ നേവി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.