കണ്ണൂർ: സാമ്പത്തികവർഷത്തിെൻറ അവസാനദിനമായ ഇന്നലെ രാത്രിയും സജീവമായി കണ്ണൂർ ജില്ല ട്രഷറി. വനിതകളുൾപ്പെടെയുള്ള ജീവനക്കാരാണ് പണിമുടക്ക് ദിവസത്തിലും രാത്രി വൈകി ജോലി ചെയ്തത്. വ്യാഴാഴ്ച രാത്രി 12വരെയും ജോലി ചെയ്തതായി ജീവനക്കാർ പറയുന്നു. വ്യാഴാഴ്ചവരെ ലഭിച്ച ബില്ലുകളാണ് ഇന്നലെ പാസാക്കിയത്. അപേക്ഷകൾ ഒാൺലൈൻവഴി ആയതിനാൽ രാത്രി 12വരെ ലഭിച്ച ബില്ലുകൾ മാത്രമാണ് മാറ്റിനൽകാനാവുക. ശേഷിക്കുന്നവ ‘ട്രഷറി ക്യൂ’ എന്ന സംവിധാനത്തിലേക്ക് മാറി പുതിയ സാമ്പത്തികവർഷത്തിെല ആദ്യ ഇടപാടായി മാറ്റിനൽകും. ശനിയാഴ്ച ഇടപാടില്ലാത്ത പ്രവൃത്തി ദിവസമായിരിക്കുമെന്നും അധികൃതർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടേതൊഴികെ അപേക്ഷകൾ ഒാൺലൈനായാണ് ലഭിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടേത് ട്രഷറി ഒാഫിസിൽ ഒാൺലൈൻ അപേക്ഷയാക്കി മാറ്റുകയാണ് ചെയ്യുക. ഇതിനെടുക്കുന്ന കാലതാമസം ബിൽ പാസാക്കുന്നത് വൈകാനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.