രാ​മ​ന്ത​ളി മാ​ലി​ന്യ​പ്ര​ശ്നം; സ​മ​രം 33 ദി​വ​സം പി​ന്നി​ട്ടു

പയ്യന്നൂർ: രാമന്തളിയിലെ ജനവാസ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന നാവിക അക്കാദമി മാലിന്യപ്ലാൻറ് പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യസംരക്ഷണ സമിതി അക്കാദമി ഗേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു. കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരസമരം തുടർന്ന സമരസമിതി വൈസ് ചെയർമാൻ പി.കെ. നാരായണനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സമരസമിതി നിർവാഹകസമിതി അംഗം കെ.എം. അനിൽകുമാർ നിരാഹാരസമരം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് പയ്യന്നൂർ എസ്.ഐ പി.കെ. ഷൈനിെൻറ നേതൃത്വത്തിൽ പൊലീസ് പി.കെ. നാരായണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാരം ആരംഭിച്ച കെ.എം. അനിൽകുമാറിനെ കെ.പി. കുഞ്ഞിപാർവതി അമ്മ ഷാൾ അണിയിച്ചു. തുടർന്ന് സമരത്തിന് അഭിവാദ്യമർപ്പിച്ച് രാമന്തളി സെൻട്രലിലേക്ക് പ്രകടനം നടന്നു. എൻ.കെ. ഭാസ്കരൻ, കെ.പി. രാജേന്ദ്രൻ, വിനോദ്കുമാർ രാമന്തളി എന്നിവർ സംസാരിച്ചു. കെ.പി. രാഘവൻ നായർ, സുനിൽ രാമന്തളി, സുധേഷ് പൊതുവാൾ, ബീന രമേശൻ, കെ.കെ. ജയകുമാർ, ടി.കെ. മനോജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.