പയ്യന്നൂരില്‍ വിശപ്പുരഹിത നഗരത്തിന് നാളെ തുടക്കം

പയ്യന്നൂര്‍: പയ്യന്നൂര്‍ നാളെ മുതല്‍ വിശപ്പുരഹിത നഗരം. നഗരത്തിലത്തെുന്ന അശരണര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതിക്ക് വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗം അനുമതി നല്‍കി. പയ്യന്നൂര്‍ നഗരത്തിലെ ബോംബെ ഹോട്ടല്‍, പെരുമ്പയിലെ കൈരളി ഹോട്ടല്‍, നഗരസഭാ ഓഫിസ് പരിസരത്തെ കുടുംബശ്രീ വനിതാ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ഉച്ചഭക്ഷണം നല്‍കുക. ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഈ ഹോട്ടലുകള്‍, നഗരസഭാ ഓഫിസ്, പയ്യന്നൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് എല്ലാ ദിവസവും ഉച്ചക്ക് 12 മണി മുതല്‍ വിതരണം ചെയ്യും. ഞായാറാഴ്ച ഈ ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ പകരം സംവിധാനത്തെക്കുറിച്ച് ആലോചിച്ചു വരുകയാണ്. എന്നാല്‍, വിവിധ വിശേഷ ദിവസങ്ങളില്‍ ഭക്ഷണം നഗരസഭ നേരിട്ട് വിതരണം ചെയ്യും. പദ്ധതിയുടെ ഒരു വര്‍ഷത്തെ ചെലവ് പയ്യന്നൂര്‍ ചേംബര്‍ ഓഫ് കോമേഴ്സാണ് വഹിക്കുന്നത്. മുതിയലം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ അക്ഷയ സെന്‍റര്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാരായ രാഘവന്‍, കെ.വി. ബാലന്‍ എന്നിവര്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.