ശ്രീകണ്ഠപുരം: മലയോര ഹൈവേ പ്രവൃത്തി പുരോഗതിയില്‍ നടക്കുന്നുണ്ടെന്നും പദ്ധതിക്കായി ബജറ്റില്‍ 9.06 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫിന്‍െറ ചോദ്യത്തിന് മറുപടിയായി മന്ത്രി ജി. സുധാകരന്‍ രേഖാമൂലംനല്‍കിയ മറുപടിയില്‍ അറിയിച്ചു. നാറ്റ്പാക് പഠന റിപ്പോര്‍ട്ട് പ്രകാരം ആകെ 1195 കി.മീ. നീളത്തിലാണ് മലയോര ഹൈവേ പണിയേണ്ടത്. ആദ്യഘട്ടത്തില്‍ കാസര്‍കോട് നന്ദാരപ്പടവു മുതല്‍ കണ്ണൂര്‍ ചെറുപുഴവരെയുള്ള 33 കി.മീ. റോഡിന്‍െറ രൂപരേഖ തയാറാക്കി ഫ്ളാഗ്ഷിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 135.70 കോടി രൂപയുടെ പ്രവൃത്തിക്കായി ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ പ്രവൃത്തി നടക്കുന്നുണ്ട്. ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള 59.415 കി.മീ. റോഡ് വികസനത്തിനായി 237.20 കോടിയുടെ രൂപരേഖ തയാറാക്കി ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാറിന്‍െറ കാലത്തുതന്നെ പണി പൂര്‍ത്തിയാക്കും. ഇതിനായി പി.ഡബ്ള്യു.ഡി അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കാസര്‍കോട് നന്ദാര്‍പ്പടവു മുതല്‍ തിരുവനന്തപുരം കടുക്കറവരെയുള്ള 1195 കി.മീ. ദൈര്‍ഘ്യത്തില്‍ മലയോര ഹൈവേ പണിയുന്നതിന് അംഗീകാരം നല്‍കിയതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.സി.ജോസഫ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.