നാറാത്ത് ഗ്രാമപഞ്ചായത്ത് പ്ളാസ്റ്റിക് വിമുക്തമാക്കുന്നു

കണ്ണൂര്‍: നാറാത്ത് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വഗ്രാമമെന്ന ലക്ഷ്യത്തിലത്തെിക്കുന്നതിന്‍െറ ഭാഗമായി പ്ളാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് കുടുംബശ്രീ സി.ഡി.എസുമായി സഹകരിച്ച് രൂപവത്കരിച്ച പ്ളാസ്റ്റിക് മാലിന്യ ശേഖരണ യൂനിറ്റിന്‍െറ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രണ്ടിന് രാവിലെ ഒമ്പതു മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരക്കന്‍ പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തും. പരിപാടിയുടെ പ്രചാരണത്തിന്‍െറ ഭാഗമായി 29ന് ഉച്ചക്ക് മൂന്നിന് നാറാത്ത് ടൗണില്‍ നിന്ന് കമ്പില്‍ തെരുവരെ ഘോഷയാത്രയും ഉണ്ടാകും. പഞ്ചായത്ത് കുടുംബശ്രീ മുഖേന നിശ്ചയിച്ച വളന്‍റിയര്‍മാര്‍ മാസത്തില്‍ ഒരു ദിവസം ഓരോ വാര്‍ഡുകളിലെയും വീടുകളിലത്തെി പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും ആഴ്ചയിലൊരുദിവസമാണ് മാലിന്യങ്ങള്‍ ശേഖരിക്കുക. പദ്ധതിക്കാവശ്യമായ മൂലധന ചെലവുകള്‍ പഞ്ചായത്ത് പദ്ധതി വിഹിതമായാണ് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കുന്നത്. ഇതിന്‍െറ നടത്തിപ്പ് ചെലവിലേക്കായി എല്ലാ വീടുകളില്‍ നിന്നും പ്രതിമാസം പത്ത ്രൂപ വീതം വളന്‍റിയര്‍മാര്‍ മുഖേന ശേഖരിച്ച് നിര്‍വഹിക്കുന്നതിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്യാമള, കാണി കൃഷ്ണന്‍, അരക്കന്‍ പുരുഷോത്തമന്‍, കെ. റഹ്മത്ത്, പി.വി. അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.