വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: ജില്ലയിലെ സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ വളപ്പിനകത്ത് മുനീറിനെയാണ് (28) ശ്രീകണ്ഠപുരം എസ്.ഐ പി.ബി. സജീവ് അറസ്റ്റ് ചെയ്തത്. പരിപ്പായി പെട്രോള്‍ പമ്പിനു സമീപം മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറാനത്തെിയപ്പോഴാണ് രഹസ്യവിവരം ലഭിച്ച പൊലീസ് സ്ഥലത്തത്തെി മുനീറിനെ പിടികൂടിയത്. പ്രതിയില്‍നിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മലയോരത്തടക്കം ജില്ലയുടെ വിവിധഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. നേരത്തേ പലതവണ ഇയാള്‍ കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു. തളിപ്പറമ്പ് കാന്‍റീന് സമീപം താമസിക്കുന്ന അബൂബക്കര്‍ എന്നയാളാണ് തനിക്ക് കഞ്ചാവ് സ്ഥിരമായി എത്തിക്കാറുള്ളതെന്ന് മുനീര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് അബൂബക്കറിന്‍െറയും മുനീറിന്‍െറയും വീടുകളില്‍ റെയ്ഡ് നടത്തി. അബൂബക്കറിനെ കണ്ടത്തെി പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സി.ഐ വി.വി. ലതീഷ് പ്രതിയെ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി. സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ. ജയരാജ്, ഉണ്ണികൃഷ്ണന്‍, ഡ്രൈവര്‍ മോഹനന്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.