തലശ്ശേരി: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ സംഘം ഡി.എന്‍.എ പരിശോധനക്കൊരുങ്ങുന്നു. അന്വേഷണം എങ്ങുമത്തൊത്ത കേസില്‍ ഡി.എന്‍.എ പരിശോധനാഫലം നിര്‍ണായക വഴിത്തിരിവായേക്കും. മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശന്‍ (52) കൊല്ലപ്പെട്ട കേസിലാണ് സി.ബി.ഐയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ശേഖരിച്ച രക്ത സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധന നടത്തുക. ഒരു മാസം മുമ്പാണ് സി.ബി.ഐയുടെ ഫോറന്‍സിക് സംഘം ദിനേശന്‍ കൊല്ലപ്പെട്ട സവിത ജ്വല്ലറിയിലത്തെി പരിശോധിച്ചത്. ഇവിടെനിന്ന് ലഭിച്ച രക്തക്കറകളാണ് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുക. ഇതിനിടയില്‍ പ്രതിയെ കണ്ടത്തെുന്നതിനായി പാരിതോഷികം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സി.ബി.ഐ കേന്ദ്ര ഓഫിസില്‍ പൂര്‍ത്തിയായി വരുകയാണ്. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വലിയ തുക പാരിതോഷികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ദിനേശന്‍െറ അയല്‍വാസിയായ ഗോവിന്ദരാജ് ഹൈകോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് 2015 ഒക്ടോബറില്‍ ജസ്റ്റിസ് കമാല്‍പാഷയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയര്‍ന്നത്. എന്നാല്‍, സി.ബി.ഐ അന്വേഷിച്ചിട്ടും കൊലപാതകത്തിന്‍െറ ചുരുളഴിക്കാനായിട്ടില്ല. സി.ഐ അനീഷിന്‍െറ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 2014 ഡിസംബര്‍ 23ന് രാത്രി എട്ടുമണിയോടെയാണ് ദിനേശനെ കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. കൊള്ള ലക്ഷ്യമിട്ട് ഇതരസംസ്ഥാന സംഘമാണ് കൊലപ്പെടുത്തിയതെന്ന് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കണ്ടത്തെിയിരുന്നു. കടക്കുള്ളില്‍നിന്ന് നഷ്ടപ്പെട്ട അരക്കിലോയോളം മുക്കുപണ്ടങ്ങള്‍ സംസ്ഥാനത്തിനകത്തുനിന്ന് കണ്ടത്തൊനാവാത്തതും ഇതരസംസ്ഥാനക്കാരാണ് കൊലക്കുപിന്നിലെന്ന നിഗമനത്തിന് ആക്കം കൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.