റവന്യൂ ജില്ലാ നീന്തലില്‍ ചാമ്പ്യന്‍പട്ടം കൈവിടാതെ കോഴിച്ചാല്‍

ചെറുപുഴ: റവന്യൂ ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ 24ാം വര്‍ഷവും വിജയകിരീടവുമായി കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിലെ നീന്തല്‍കുളത്തില്‍ നടന്ന മത്സരത്തില്‍ 241 പോയന്‍റ് നേടിയാണ് കോഴിച്ചാല്‍ സ്കൂളിലെ താരങ്ങള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. സ്വന്തമായി നീന്തല്‍കുളമില്ലാത്തതിനാല്‍ കാര്യങ്കോട് പുഴയിലെ മീന്തുള്ളിക്കടവിലെ കുത്തൊഴുക്കില്‍ നീന്തിയാണ് ഇവിടത്തെ കുട്ടികള്‍ പരിശീലിക്കുന്നത്. കായികാധ്യാപകന്‍ സജി മാത്യുവിന്‍െറയും പി.ടി.എയുടെയും അകമഴിഞ്ഞ സേവനമാണ് നീന്തല്‍ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ സ്കൂളിനെ ഓരോ വര്‍ഷവും പുതിയ നേട്ടങ്ങളിലത്തെിക്കുന്നത്. റവന്യൂ ജില്ലാ അത്ലറ്റിക്സിലെ ദീര്‍ഘദൂര ഇനങ്ങളിലും നടത്തത്തിലും കോഴിച്ചാല്‍ സ്കൂളാണ് വര്‍ഷങ്ങളായി കുത്തക നിലനിര്‍ത്തുന്നത്. കായികരംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് സ്കൂളിന് നീന്തല്‍കുളവും മികച്ച മൈതാനവും അനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അക്വാട്ടിക് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.