അനധികൃത നായ് വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടണം –ജനകീയകൂട്ടായ്മ

കണ്ണൂര്‍: നാട്ടുകാര്‍ക്ക് ദ്രോഹമായ മുഴത്തടത്തെ അനധികൃത നായ് വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. മുഴത്തടത്ത് സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലാണ് അനധികൃത നായ് വളര്‍ത്തുകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അമ്പതിലേറെ നായ്ക്കളാണ് ഇവിടെയുള്ളത്. പരിസരവാസികള്‍ക്ക് നായ്ക്കള്‍ ഭീഷണിയായതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് രംഗത്തത്തെിയത്. കഴിഞ്ഞദിവസം നായ് വളര്‍ത്തുകേന്ദ്രം നടത്തുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വൃത്തിഹീന സാഹചര്യത്തില്‍ താമസിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കോര്‍പറേഷന്‍ അധികൃതര്‍ ഇടപെട്ട് ഒഴിപ്പിച്ചിരുന്നു. അനധികൃത നായ് വളര്‍ത്തുകേന്ദ്രവും അടച്ചുപൂട്ടണമെന്ന് അന്നുതന്നെ നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച നടന്ന കൂട്ടായ്മയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി. സീനത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം. ഷെഫീഖ്, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, പി.എം. ആസാദ്, സി. മുഹമ്മദ് ഇംത്യാസ്, വി. ലതേഷ്, വി.പി. ആഷിഖ് എന്നിവര്‍ സംസാരിച്ചു. സി.എം. ഇര്‍ഷാദ് സ്വാഗതം പറഞ്ഞു. നായ് വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടിക്കുന്നതിന് നിയമവിധേയമായ എല്ലാകാര്യങ്ങളും ചെയ്യണമെന്നാണ് നാട്ടുകാര്‍ കൂട്ടായ്മയില്‍ ആവശ്യപ്പെട്ടത്. ഇതിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.