ചുഴലിക്കാറ്റില്‍ വന്‍നാശം

കൂത്തുപറമ്പ്: മാനന്തേരിക്കടുത്ത കാവിന്മൂല, ചെറുവാഞ്ചേരിക്കടുത്ത പൂവത്തൂര്‍ ഭാഗങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. കാറ്റില്‍ മരം പൊട്ടിവീണ് 10ഓളം വീടുകള്‍ക്കും എതാനും വാഹനങ്ങള്‍ക്കും നാശം സംഭവിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി കാവിന്മൂല, പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി പൂവത്തൂര്‍ ഭാഗങ്ങളില്‍ കാറ്റ് ആഞ്ഞടിച്ചത്. കാവിന്മൂലയിലെ പരിമടത്തില്‍ വിനോദിന്‍െറ ഓടുവീട് തേക്ക് കടപുഴകി പൂര്‍ണമായും തകര്‍ന്നു. പരിസരത്തെ കരിയാടന്‍ വേണു, പയ്യമ്പള്ളി രവി, എടക്കുഴി വാസു, പരിമടത്ത് രാജന്‍, പൊനോന്‍ അച്യുതന്‍, കോട്ടായി സതി എന്നിവരുടെ വീടുകളും തകര്‍ന്നിട്ടുണ്ട്. പരിസരത്തെ കൂറ്റന്‍ മരങ്ങള്‍ കടപുഴകിയാണ് മിക്ക വീടുകള്‍ക്കും നാശം സംഭവിച്ചത്. കാറ്റില്‍ വൈദ്യുതിത്തൂണുകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി, കേബിള്‍ വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. പൂവ്വത്തൂര്‍ മണിയാറ്റയിലെ പുത്തന്‍പറമ്പില്‍ സുഗതന്‍, സുചിത്ര നിവാസില്‍ കമല, ജാനകി നിവാസില്‍ അശോകന്‍, കുറുക്കാട് രാജീവന്‍ എന്നിവരുടെ വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. ചെറുവാഞ്ചേരിയിലെ അനൂപിന്‍േറത് ഉള്‍പ്പെടെ ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പഞ്ചായത്ത് അധികൃതരും വില്ളേജ് അധികൃതരും സന്ദര്‍ശിച്ചു. ഇരിട്ടി: ആറളം പഞ്ചായത്തിലെ വീര്‍പ്പാടില്‍ ചുഴലിക്കാറ്റില്‍ ആറു വീടുകള്‍ തകര്‍ന്നു. ശനിയാഴ്ച ആറോടെയായിരുന്നു ചുഴലിക്കാറ്റ് വീര്‍പ്പാട് മേഖലയില്‍ വീശിയടിച്ചത്. വീടുകളുടെ മേല്‍ മരംവീണും ഓടുകള്‍ പാറിപ്പോവുകയും ചെയ്തു. മുരിക്കോടി തുളസി, കുഞ്ഞിമന്നത്ത് ആണ്ടി, തെക്കേവീട്ടില്‍ സതി, പാറയില്‍ മന്നത്ത് രവീന്ദ്രന്‍, വത്സല, കുഞ്ഞിമന്നത്ത് വിജയകുമാര്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശം നേരിട്ടത്. പ്രദേശത്തെ കപ്പ, വാഴ തുടങ്ങിയ കൃഷികളും കാറ്റില്‍ നശിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി നടുപ്പറമ്പില്‍, അംഗങ്ങളായ സിന്ധു, പി. റോസ, വില്ളേജ് ഓഫിസര്‍ സുരേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.