കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു

തളിപ്പറമ്പ്: കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലത്തെിയ മന്ത്രിയെ തളിപ്പറമ്പ് അഡീ. തഹസില്‍ദാര്‍ കെ. സുജാത, ദേവസ്വം പ്രസിഡന്‍റ് ഹരിജയന്തന്‍ നമ്പൂതിരി, എക്സിക്യൂട്ടിവ് ഓഫിസര്‍ മുല്ലപ്പള്ളി നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ അശോക് റായ്, സി.വി. പൊതുവാള്‍, ചന്ദ്രശേഖരന്‍ നമ്പൂതിരി, പി. ബാലകൃഷ്ണന്‍, ടി.ടി. സോമന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.കാവേരി പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ളെന്നും നിരവധി പേര്‍ കുടിക്കാന്‍ ആശ്രയിക്കുന്ന കാവേരി ജലം കര്‍ണാടകയിലുള്ളവരുടെ ഉപയോഗശേഷം മിച്ചമുണ്ടെങ്കില്‍ തമിഴ്നാടിന് കൊടുക്കുന്നതില്‍ എതിര്‍പ്പില്ളെന്നും മന്ത്രി പറഞ്ഞു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പറശ്ശിനി മുത്തപ്പന്‍ മടപ്പുര തുടങ്ങിയ ക്ഷേത്രങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.